WEBDUNIA|
Last Modified വെള്ളി, 7 ഓഗസ്റ്റ് 2009 (19:41 IST)
IFM
ബോളിവുഡ് കണ്ട ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ കാജലിന്റെ ജന്മദിനമാണ് ഓഗസ്റ്റ് അഞ്ച്. ഭര്‍ത്താവ് അജയ് ദേവ്ഗണും കാജലിന്റെ സുഹൃത്തുക്കളും ചേര്‍ന്ന് വമ്പന്‍ ജന്മദിനാഘോഷം ഒരുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. അജയ് എന്ത് സമ്മാനമായിരിക്കും കാജലിന് നല്‍കുക എന്ന് ആലോചിച്ച് തലപുകയ്ക്കുകയാണ് ഹിന്ദി സിനിമാലോകം. എന്നാല്‍, അജയ് ഒരുഗ്രന്‍ പിറന്നാള്‍ സമ്മാനം കാജലിന് നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇക്കഴിഞ്ഞ ദിവസം രാവിലെ ജൂഹുവിലെ ബംഗ്ലാവിന് പുറത്തിറങ്ങിയ കാജല്‍ ആ കാഴ്ച കണ്ട് വിസ്മയിച്ചു പോയി. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ ഒരു പുതു പുത്തന്‍ വെള്ള ഓഡി ക്യു - 7 കാര്‍ കിടക്കുന്നു!. എന്താണ് കാര്യമെന്നറിയാതെ മിഴിച്ചു നില്ക്കുമ്പോള് നിറഞ്ഞ പുഞ്ചിരിയുമായി അജയ് ദേവ്ഗണ് ഇറങ്ങി വന്നു. അതെ, കാജലിനുള്ള അജയ്യുടെ പിറന്നാണ് സമ്മാനമാണ് ഈ ആഡംബര കാര്‍.
കാജലിന്റെ കാര്‍ പ്രേമം അജയ്ക്ക് നേരത്തേ അറിയാം. ഇപ്പോള്‍ കാജല്‍ കൊണ്ടുനടക്കുന്ന മെഴ്സിഡസും അജയ് സമ്മാനിച്ചതാണ്. മകള്‍ നൈസ പിറന്നപ്പോള്‍. എന്തായാലും പുതിയ സമ്മാനത്തില്‍ കാജല്‍ ത്രില്ലടിച്ചിരിക്കുകയാണ്.
മിലാന് ലുത്രിയ സംവിധാനം ചെയ്യുന്ന ‘വണ്‍സ് അപോണ് എ ടൈം’ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് അജയ് ദേവ്ഗണ് ഇപ്പോള്‍. എങ്കിലും കാജലിന്റെ ജന്മദിനമായ ഓഗസ്റ്റ് അഞ്ചിന് അജയ് അവധിയെടുക്കും. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടുമൊപ്പം കര്‍ജത് ഫാംഹൌസിലാണ് ജന്മദിനാഘോഷം അരങ്ങേറുക.