കാമുകനാണെന്ന് പറഞ്ഞിട്ടെന്താ. ഈയിടെയായി സല്‍മാന്‍റെ സ്വഭാവം കത്രീന കൈഫിന് അത്രയ്ക്കങ്ങ് പിടിക്കുന്നില്ല.വന്ന് വന്ന് കത്രീനയിപ്പോള്‍ ഷാരൂഖ് ക്യാമ്പിലാണോ എന്നാണ് ബോളിവുഡിലെ കുബുദ്ധികള്‍ ചോദിക്കുന്നത്.അവരുടെ സംശയം ന്യായമാണ് താനും.
സല്‍മാന്‍റെ സ്വഭാവം പ്രവചനാതീതമാണെന്ന കത്രിനയുടെ വെളിപ്പെടുത്തലാണ് സംശയത്തിന് തുടക്കമിട്ടത്. അത്രയും പറഞ്ഞ് നിര്‍ത്തിയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുനു. ഇതിപ്പോള്‍ എതിരാളിയായ ഷാരൂഖ് ബുദ്ധിമാനാണെന്ന് കൂടി സുന്ദരി പറഞ്ഞുവെച്ചു.അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കത്രീന സല്‍മാനെക്കുറിച്ചുള്ള തന്‍റെ വെളിപാടുകള്‍ വ്യക്തമാക്കിയത്.ഇതിനു പുറമെ സല്‍മാനുമായുള്ള ബന്ധം തകര്‍ന്നോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാനും കത്രീന തയ്യാറായില്ല.ഇതെല്ലാം കൂടി കൂട്ടിവായിക്കുമ്പോഴാണ് എന്തോ എവിടേയോ ചീഞ്ഞു നാറുന്നില്ലേ എന്ന് സംശയം തോന്നുന്നത്.
അഭിമുഖത്തില്‍ കത്രീന പറഞ്ഞു,സല്‍മാന്‍ പ്രവചനാതീതനാണ്. ഷാരൂഖ് ബുദ്ധിമാനും അക്ഷയ് വായുവേഗമുള്ളവനും. സല്‍മാന്‍ എപ്പോഴും തനിക്ക് ശരീയെന്ന് തോന്നുന്ന കാര്യങ്ങള്‍ മത്രമേ ചെയ്യുകയുള്ളു.അത് എന്തുകൊണ്ട് ശരിയെന്ന് സല്‍മാന് മാത്രമേ അറിയുകയുള്ളു.നിങ്ങള്‍ക്ക് ഒരിക്കലും സല്‍മാന്‍റെ മൂഡിനെപ്പറ്റി പ്രവചിക്കാനാവില്ല.
അത് പൂര്‍ണമായും മനസ്സിലാക്കാന്‍ സല്‍മാന്‍റെ കൂടെ ഒട്ടേറെ സമയം ചെലവഴിക്കേണ്ടി വരും. എനിക്കതിനുള്ള സമയം ഇതുവരെ കിട്ടിയിട്ടില്ല.എന്തായാലും സല്‍മാനെ പഠിച്ചത്രയുംവെച്ച് കത്രീന നടത്തിയ വിലയിരുത്തല്‍ തന്നെ ബന്ധം തകരാനുള്ള മതിയായ കാരണമാണെന്ന് ബോളിവുഡ് അടക്കം പറയുന്നുണ്ട്.