ഇഷ ആദ്യ പ്രേമത്തിനു പിന്നാലെ!

IFM
ബോളിവുഡ് താര പുത്രി ഇഷ ഡിയോള്‍ തന്‍റെ ആദ്യ പ്രണയമായ നൃത്തത്തിനു വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണ്. ബോളിവുഡിലെ സാധാരണ നൃത്ത നമ്പരുകള്‍ മടുത്ത ഇഷ അമേരിക്കയിലേക്ക് വിമാനം കയറുകയാണ്-ഒറ്റയ്ക്ക്!

മിക്ക യാത്രകള്‍ക്കും അമ്മ ഹേമമാലിനിയോ സഹോദരി ആഹനയോ തുണയാവാറുണ്ട് എങ്കിലും ഈ അമേരിക്കന്‍ യാത്രയില്‍ ഹേമയും ആഹനയും ഇഷയ്ക്കൊപ്പം ഉണ്ടാവില്ല. ഫെബ്രുവരിയില്‍ തുടങ്ങുന്ന പുതിയ നൃത്ത പഠനം ഇഷയെ രണ്ട് മാസത്തോളം അമേരിക്കയില്‍ ഒറ്റയ്ക്കാ‍ക്കും.

ബോളിവുഡിലെ സ്ഥിരം ‘ജട്ക’, ‘മട്ക’ നമ്പരുകള്‍ മടുത്തതിനാലാണ് ഇഷ ജാസ്, ബാലറ്റ് എന്നീ പുതിയ ഇനങ്ങള്‍ സ്വായത്തമാക്കാന്‍ തീരുമാനിച്ചത്. ഇതിനായി അമേരിക്കയിലേക്ക് പോവാന്‍ തുണയും നോക്കി ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നാണ് ഇഷയുടെ നിലപാട്.

നൃത്ത പഠനത്തിനായി ഇഷയുടെ മുന്നില്‍ അടുത്ത രണ്ട് മാസങ്ങള്‍ മാത്രമാണ് ഉള്ളത്. സന്‍ഡേയുടെയും ഹൈജാക്കിന്‍റെയും ജോലി കഴിഞ്ഞതിനാല്‍ യാത്ര ഉടന്‍ തന്നെയാക്കാനാണ് ഇവരുടെ തീരുമാനം.

നൃത്ത നാടകങ്ങളോട് ഗവേഷണപരമായ സമീപനം സ്വീകരിച്ചിരിക്കുന്ന ഹേമ പുതിയ നൃത്തനാടകത്തിന്‍റെ തിരക്കിലാണ്. ഇതു തന്നെയാണ് മകളെ ഒറ്റയ്ക്ക് വിദേശത്ത് വിടാനുള്ള തീരുമാനത്തിനു കാരണവുമായത്. ഇതിനോടകം 12 നൃത്തനാടകങ്ങള്‍ ഹേമയുടെ വകയായി പുറത്തിറങ്ങി കഴിഞ്ഞു.

എന്തായാലും ഈ ബോളിവുഡ് കുടുംബം ജൂലൈയോടെ ജൂഹുവിലെ പുതിയ വസതിയിലേക്ക് മാറിതാസമസിക്കും എന്നും വാര്‍ത്തകളുണ്ട്. ഇപ്പോള്‍ ഗോര്‍ഗാവിലാണ് ഇവര്‍ താ‍മസിക്കുന്നത്.

PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :