BIJU|
Last Updated:
ഞായര്‍, 13 ഓഗസ്റ്റ് 2017 (15:25 IST)
മലയാള സിനിമയില്‍ കുറച്ച് നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഭാമ. ലോഹിതദാസിന്‍റെ കണ്ടെത്തല്‍. യുവതാരത്തിന്‍റെ പ്രസരിപ്പും തഴക്കം വന്ന അഭിനേതാവിന്‍റെ പ്രതിഭയും ഒത്തുചേര്‍ന്ന താരം. ചുരുങ്ങിയകാലം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി
ഭാമ മാറി.
അടുത്തിടെ ഭാമയുടേതായി എത്തിയ ഏറ്റവും മികച്ച ചിത്രം വി എം വിനു സംവിധാനം ചെയ്ത ‘മറുപടി’ ആയിരുന്നു. വലിയ വിജയമായില്ലെങ്കിലും ആ സിനിമ നിരൂപകപ്രശംസ നേടി. ഭാമയുടെ പ്രകടനവും ഉജ്ജ്വലമായിരുന്നു.
ആ ചിത്രത്തിന്‍റെ ഷൂട്ടിംഗ് അവസാനിക്കാറായപ്പോള്‍ വി എം വിനു ഭാമയോട് ചില കാര്യങ്ങള്‍ പറഞ്ഞത്രേ. അത് ഈ സിനിമയില്‍ നിന്ന് ഭാമയെ ഒഴിവാക്കണമെന്ന് ഒരാള്‍ വിനുവിനെ ഫോണില്‍ വിളിച്ചുപറഞ്ഞ കാര്യമായിരുന്നു. ഭാമയെ മാറ്റണമെന്നും അല്ലെങ്കില്‍ പുലിവാലാകുമെന്നുമാണത്രേ അയാള്‍ പറഞ്ഞത്.
അപ്പോള്‍ ഭാമ വിനുവിനോട് ആരാണ് ആ വിളിച്ച വ്യക്തി എന്നന്വേഷിച്ചു. തനിക്ക് ഒരു കരുതലെടുക്കാന്‍ വേണ്ടിയാണെന്ന് പറഞ്ഞപ്പോള്‍ വിനു ആ വ്യക്തിയുടെ പേര് പറഞ്ഞു. ആ പേര് കേട്ട് ഭാമ ഞെട്ടിപ്പോയത്രേ.
ഭാമ ഒരുപാട് ബഹുമാനിക്കുന്ന ഒരാള്‍ ആയിരുന്നു അത്. ചില ചടങ്ങുകളില്‍ വച്ച് കണ്ടിട്ടുണ്ട് എന്നല്ലാതെ ഭാമയ്ക്ക് ഒരു ബന്ധവും അയാളുമായി ഉണ്ടായിരുന്നില്ല. എന്നിട്ടും അയാള്‍ എന്തിനാണ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ലെന്നാണ് ഭാമ പറയുന്നത്.
നിവേദ്യം, ഇവര്‍ വിവാഹിതരായാല്‍, എല്ലാം അവന്‍ സെയല്‍, ജനപ്രിയന്‍, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, കൊന്തയും പൂണൂലും, മത്തായി കുഴപ്പക്കാരനല്ല, മറുപടി തുടങ്ങിയവയാണ് ഭാമയുടെ പ്രധാന സിനിമകള്‍.