അസിനും ധോനിയും ബിഗ്ബസാറില്‍

PRO
കോളിവുഡിനെയും പിന്നെ ബോളിവുഡിനെയും മുഖകാന്തി കൊണ്ട് കീഴടക്കിയ മലയാളി സുന്ദരി അസിനെ ഇനി ഇന്ത്യന്‍ കിക്കറ്റ് ടീം നായകന്‍ ധോനിക്കൊപ്പം കാണാം, ബിഗ് ബസാറില്‍ !

പാന്‍റലൂണ്‍ റീട്ടെയില്‍ ഇന്ത്യാ ലിമിറ്റഡിന്‍റെ റീട്ടെയില്‍ സംരംഭമായ ബിഗ് ബസാറിന്‍റെ പരസ്യത്തിനാണ് സിനിമയിലെ സൌന്ദര്യവും ക്രിക്കറ്റിലെ യുവത്വവും ഒന്നിക്കുന്നത്. ചിത്രീകരണത്തിനായി ധോനി നായകന്‍ ന്യൂസിലാന്‍ഡില്‍ നിന്നും എത്തിച്ചേരാനായി കാത്തിരിക്കുകയാണ് പരസ്യ ചിത്ര നിര്‍മ്മാതാക്കള്‍‍.

സിനിമയില്‍ ഹിറ്റുകളുടെ കൂട്ടുകാരിയായ അസിന് പരസ്യ രംഗത്തും ഭാഗ്യ ദേവത കടാക്ഷിച്ചിരിക്കുന്ന സമയമാണിത്. ഇന്ത്യയിലെ ഏഴോളം ബ്രാന്‍ഡുകളുടെ സുന്ദരമുഖമായി അംഗീകരിക്കപ്പെട്ട ഈ സുന്ദരി തനിഷ്ക്ക്, മിരിന്‍ഡ എന്നിവയുടെ പരസ്യങ്ങളിലൂടെയാണ് ഈ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍, അസിന് സിനിമയിലെക്കാളേറെ വരുമാനം നേടിക്കൊടുക്കുന്നത് പരസ്യമേഖലയാണെന്ന് പറയാം. സിനിമാ താരങ്ങള്‍ക്കിടയില്‍ പരസ്യമേഖലയിലെ ഏറ്റവും ചൂടുള്ള പേരും അസിന്‍റേത് തന്നെ.

PRATHAPA CHANDRAN|
എന്തായാലും, ധോനി-അസിന്‍ പരസ്യ ചിത്രത്തിന്‍റെ ജോലി ഉടന്‍ തുടങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യ പരസ്യചിത്രവുമായിരിക്കുമിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :