അവസാനം അതുതന്നെ സംഭവിച്ചു; മഞ്ജു വാര്യര്‍ വിവാഹിതയാകുന്നു ?

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു

manju warrier, marriage, malayalam film, malayalam cinema, malayalam movie, മഞ്ജു വാര്യര്‍, വിവാഹം, മലയാളം, സിനിമ
സജിത്ത്| Last Modified ഞായര്‍, 28 മെയ് 2017 (11:55 IST)
കാവ്യ - ദിലീപ് വിവാഹം കഴിഞ്ഞതുമുതല്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുന്ന പ്രധാന വാര്‍ത്തയായിരുന്നു മഞ്ജു വാര്യരുടെ വിവാഹം. എന്നാല്‍ ഇപ്പോഴിതാ മഞ്ജുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു. മുംബൈയില്‍ ബിസിനസ്സ് നടത്തുന്ന ഒരാളുമായി മഞ്ജുവിന്റെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ മഞ്ജുവിനോട് അടുത്ത ബന്ധമുള്ളവരോ സുഹൃത്തുക്കളോ ആരും തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മുംബൈയില്‍ തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്ന് ഇടക്കിടെ ദിലീപ് പറഞ്ഞിരുന്നു. തനിക്കെതിരെ നിരന്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നത് മുംബൈ ബേസ്ഡ് ഏജന്‍സിയാണെന്നും ദിലീപ് വ്യക്തകാക്കുകയുണ്ടായി. ആ വാര്‍ത്തകള്‍ ചേര്‍ത്ത് വച്ചാണ് ഇപ്പോള്‍ മഞ്ജുവിന്റെ വിവാഹം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

അതിനിടയില്‍ പ്രമുഖ പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനുമായി ബന്ധിപ്പിച്ചും മഞ്ജുവിന്റെ പേരില്‍ നിരന്തരം ഗോസിപ്പുകള്‍ വന്നിരുന്നു. ശ്രീകുമാറുമായി മഞ്ജു കടുത്ത പ്രണയത്തിലാണ്, അദ്ദേഹമാണ് മഞ്ജുവിനെ വീണ്ടും സിനിമയിലേക്ക് കൊണ്ടു വന്നത് എന്നൊക്കെയുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :