അനൂപ് മേനോനും തമിഴ് പേശും

WEBDUNIA|
PRO
PRO
മലയാളസിനിമയില്‍ ഇപ്പോള്‍ ഏറെ സജീവമാണ് അനൂപ് മേനോന്‍. നടനായും രചയിതാവായും സമീപകാലത്ത് അനൂപ് മേനോന്‍ മിന്നും‌പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അനൂപ് മേനോന്‍ തമിഴ് സിനിമയിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്. രാജ് മേനോന്‍ സംവിധാനം ചെയ്യുന്ന 'കടവുള്‍ പാതി മൃഗം പാതി' എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ തമിഴിലെത്തുന്നത്.

ആര്യ, ആദി,നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ജൂണ്‍ ആദ്യവാരം ചിതീകരണം ആരംഭിക്കും.

അതിനിടെ മലയാളത്തില്‍ അനൂപ്‌ മേനോന്‍ നായകനായി അഭിനയിക്കുന്ന 'മുല്ലശ്ശേരി മാധവന്‍കുട്ടി, നേമം പി ഓ' എന്ന ചിത്രം ജൂണ്‍ മാസം ആദ്യം തന്നെ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

സീരിയല്‍ നടനായി നടനായി അരങ്ങേറിയ അനൂപ് മേനോന്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയസൂര്യയും അനൂപ് മേനോനും ആയിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം സാമ്പത്തികവിജയം നേടാത്തതിനെ തുടര്‍ന്ന് അനൂപ് മേനോന് പിന്നീട് മികച്ച അവസരങ്ങള്‍ ലഭിച്ചില്ല.

എന്നാല്‍ രഞ്ജിത്ത് ഒരുക്കിയ തിരക്കഥ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ ഗംഭീരമാക്കി അനൂപ് മേനോന്‍ ഗംഭീര തിരിച്ചുവരവ് നടത്തി. പകല്‍ നക്ഷത്രങ്ങള്‍, കോക്‍ടൈല്‍, ട്രാഫിക് എന്നീ ചിത്രങ്ങളിലും അനൂപ് മേനോന്‍ കസറിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :