അനില്‍ രാമന്‍|
Last Modified വെള്ളി, 8 ജൂലൈ 2016 (19:33 IST)
കസബ തകര്‍ക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി കസബ മാറുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ദിനത്തില്‍ വാരിക്കൂട്ടിയത് രണ്ടരക്കോടി രൂപ. വിജയത്തിന്‍റെ പുതിയ ചരിത്രമെഴുതുകയാണ് മമ്മൂട്ടി ഈ മാസ് മസാല സിനിമയിലൂടെ.
സമീപകാലത്തൊന്നും ഇതുപോലെ ഫോമില്‍ മമ്മൂട്ടി നിറഞ്ഞാടിയ സിനിമയില്ല. മമ്മൂട്ടി ഷോയാണ് കസബ. മെയില്‍ ഷോവനിസം നിറഞ്ഞുനില്‍ക്കുന്ന ചിത്രത്തില്‍ രാജന്‍ സക്കറിയയായി തകര്‍ത്തുപൊളിക്കുകയാണ് മലയാളത്തിന്‍റെ ഗ്ലാമര്‍ നായകന്‍.
കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ മമ്മൂട്ടിയുടേതായി പുറത്തുവന്നത് മുന്നറിയിപ്പും വര്‍ഷവും പത്തേമാരിയുമൊക്കെയാണ്. ‘കസബ’ പോലെ എല്ലാം തകര്‍ക്കുന്ന ഒരു മാസ് ചിത്രം മമ്മൂട്ടിയുടേതായി ലഭിച്ചിട്ട് ഒരുപാട് കാലം. അത് തിരിച്ചറിഞ്ഞ് ആഘോഷിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.
ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ എണ്ണിപ്പറഞ്ഞ് വിമര്‍ശകര്‍ ഈ മഹാവിജയത്തെ എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രേക്ഷകര്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ കസബയെ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകര്‍ക്ക് വേണ്ടി ഒരു സിനിമ ഒരുക്കുന്നതില്‍ നിഥിന്‍ രണ്‍ജി പണിക്കരും വിജയിച്ചിരിക്കുന്നു.
മമ്മൂട്ടി എന്ന മഹാനടന്‍ ഇപ്പോഴും എപ്പോഴും ഒരുപോലെ നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മമ്മൂട്ടി എന്ന താരത്തിന് പഴയ മൂല്യമുണ്ടോ എന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് കസബ. മമ്മൂട്ടി ഇപ്പോഴും ക്രൌഡ് പുള്ളറാണോ എന്ന് സംശയിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. കസബ കളിക്കുന്ന തിയേറ്ററില്‍ പോയി നോക്കുക. നിങ്ങള്‍ക്ക് ദൂരെനിന്നേ കാണാന്‍ കഴിയൂ. ആള്‍ത്തിരക്കിന്‍റെ ആവേശത്തില്‍ പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക!
ഇത് മമ്മൂട്ടി എന്ന സൂര്യന്‍റെ മറ്റൊരു മുഖമാണ്. ഇതുപോലെയൊരു പൊലീസ് ഇതുമാത്രം. കസബ ഡാ...