Last Modified തിങ്കള്‍, 21 ജൂലൈ 2014 (15:12 IST)
തല അജിത് വീണ്ടും അച്ഛന്‍ വേഷത്തില്‍. ഒരു ചെറിയ പെണ്‍കുട്ടിയുടെ പിതാവായി അജിത് അഭിനയിക്കുന്നത് ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ്. തമിഴ് സൂപ്പര്‍താരങ്ങള്‍ക്കിടയില്‍ ഈ തീരുമാനത്തിലൂടെ വീണ്ടും വ്യത്യസ്തനാകുകയാണ് അജിത്.
നരച്ച തലയോടെ പ്രത്യക്ഷപ്പെടാനുള്ള തീരുമാനം പോലെ ഇപ്പോള്‍ ഒരു കുട്ടിയുടെ അച്ഛനായി പ്രത്യക്ഷപ്പെടാനുള്ള അജിത്തിന്‍റെ തീരുമാനവും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ഉള്‍പ്പടെ തമിഴകത്തെ സൂപ്പര്‍സ്റ്റാറുകള്‍ ആരും ഇങ്ങനെയുള്ള ധൈര്യം കാണിക്കുന്നത് ചുരുക്കമാണ്.
അജിത്ത് മുമ്പ് അച്ഛന്‍ വേഷത്തില്‍ അഭിനയിച്ചത് വരലാറ്, അസല്‍ എന്നീ സിനിമകളിലായിരുന്നു. ആ ചിത്രങ്ങളില്‍ പിതാവിന്‍റെയും പുത്രന്‍റെയും വേഷങ്ങള്‍ അജിത് തന്നെയായിരുന്നു ചെയ്തത്.
ഗൌതം മേനോന്‍ - അജിത് ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ ഇട്ടിട്ടില്ല. അനുഷ്കയും ത്രിഷയുമാണ് ചിത്രത്തിലെ നായികമാര്‍.