സായ് പല്ലവിയെ കല്യാണം കഴിക്കണമെന്ന് തെലുങ്ക് സൂപ്പര്‍താരം !

സായ് പല്ലവി, വരുണ്‍ തേജ്, റാഷി ഖന്ന, പൂജ ഹെഗ്ഡെ, Sai Pallavi, Varun Tej, Rashi Khanna, Pooja Hegde
നിത്യ കല്യാണ്‍| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (15:32 IST)
‘പ്രേമം’ എന്ന സിനിമ മലയാളത്തില്‍ മാത്രമല്ല തരംഗമായത്. തെന്നിന്ത്യ മുഴുവന്‍ ആ ചിത്രം അലയൊലികള്‍ തീര്‍ത്തു. ‘മലര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവി തമിഴിലും തെലുങ്കിലും സൂപ്പര്‍ നായികയായി. ‘ഫിദ’ പോലെയുള്ള പല സൂപ്പര്‍ വിജയങ്ങള്‍ അവര്‍ തെലുങ്കില്‍ സമ്മാനിച്ചു.

‘ഫിദ’യില്‍ സായ്‌പല്ലവിയുടെ ഒപ്പം അഭിനയിച്ച വരുണ്‍ തേജ് ഇപ്പോള്‍ അവിടെ യുവതാരങ്ങളിലെ സൂപ്പര്‍ നായകനാണ്. സായ് പല്ലവിയെ തനിക്ക് വിവാഹം കഴിക്കണമെന്ന് പരസ്യമായി പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ വരുണ്‍ തേജ്. അമ്പരക്കാന്‍ വരട്ടെ, എന്താണ് സംഗതിയെന്നോ? പറയാം.

‘ഗഡ്ഡലകൊണ്ട ഗണേഷ്’ ആണ് വരുണ്‍ തേജിന്‍റെ ഏറ്റവും പുതിയ സിനിമ. ആ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ അവതാരക ഒരു കുസൃതിച്ചോദ്യം വരുണ്‍ തേജിനോട് ചോദിച്ചു. സായ് പല്ലവി, റാഷി ഖന്ന, പൂജ ഹെഗ്‌ഡെ എന്നിവരില്‍ കല്യാണം കഴിക്കാന്‍ തോന്നുന്നത് ആരെയാണ്, ഡേറ്റ് ചെയ്യാന്‍ തോന്നുന്നത് ആരെയാണ്, കൊല്ലാന്‍ തോന്നുന്നത് ആരെയാണ് എന്നായിരുന്നു ചോദ്യം.

തനിക്ക് സായ് പല്ലവിയെയാണ് വിവാഹം കഴിക്കാന്‍ തോന്നുന്നത് എന്ന് വരുണ്‍ തേജ് മറുപടി പറഞ്ഞു. പൂജ ഹെഗ്‌ഡെയോട് ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നുപറഞ്ഞ വരുണ്‍ തേജ് റാഷി ഖന്നയെയാണ് താന്‍ കൊല്ലണമെന്ന് ആഗ്രഹിക്കുന്നതെന്നും തമാശയായി പറഞ്ഞു. ഈ മൂന്ന് പേരും വ്യത്യസ്ത ചിത്രങ്ങളില്‍ വരുണ്‍ തേജിന്‍റെ നായികമാരായിരുന്നു. എന്തായാലും സായ് പല്ലവി ഈ കമന്‍റിനോട് പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :