പകരം ചോദിക്കാൻ തിരിച്ചെത്തുമോ? - വാട്സൺ‌ന്റെ വെളിപ്പെടുത്തൽ

Last Modified വ്യാഴം, 16 മെയ് 2019 (16:43 IST)
ക്രിക്കറ്റ് ഫൈനലിൽ ചെന്നൈ ആരാധകർക്ക് അവസാന നിമിഷം വരെ പ്രതീക്ഷ നൽകിയ ശേഷമാണ് ഷെയ്ൻ വാട്സൺ ഔട്ടായത്. മുംബൈ ഇന്ത്യൻസിനോട് പൊരുതി തോറ്റ ചെന്നൈയുടെ പുലിക്കുട്ടി വാട്സൺ‌ന്റെ ഡെഡിക്കേഷനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം പുകഴ്ത്തിയിരുന്നു.

ചോരയൊലിപ്പിച്ച കാൽമുട്ടുമായി ചെന്നൈയ്ക്ക് വേണ്ടി തളരാതെ പൊരുതിയ വാട്സണെ ഏറ്റെടുത്ത ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് മഞ്ഞപ്പടയുടെ പ്രിയ താരം. അടുത്ത വർഷത്തെ ഐ പി എല്ലിൽ മഞ്ഞക്കുപ്പായത്തിൽ തന്നെ താൻ കളിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് വാട്സൺ.

ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ആണ് വാട്സൺ ഐ പി എല്ലിലേക്ക് ധോണിയുടെ പുലിക്കുട്ടികൾക്കൊപ്പം കളിക്കുന്നതിനായി കാത്തിരിക്കുകയാണ് വ്യക്തമാക്കിയത്. വാട്സൺ‌ന്റെ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ് സി എസ് കെ ആരാധകർ.

‘ഹെലോ എവരിവൺ, വീട്ടിൽ ഇപ്പോൾ തിരിച്ചെത്തിയതേ ഉള്ളു. നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. രണ്ട് ദിവസമായി നിങ്ങൾ നൽകുന്ന സ്നേഹത്തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല. ജയത്തിനരികിൽ വരെയെത്തി. പക്ഷേ കഴിഞ്ഞില്ല. എന്നിരുന്നാലും മുംബൈയുമായിട്ടുള്ള ഫൈനൽ മികച്ചതായിരുന്നു. അടുത്ത വർഷം ശക്തമായി തിരിച്ച് വരും. എല്ലാവർക്കും നന്ദി. വിസിൽ പോട്.‘ - എന്ന് വാട്സൺ പറയുന്നു.

ടീമംഗങ്ങളെ ആരെയും അറിയിക്കുകയോ, ആവശ്യമായ ചികിത്സതേടുകയോ ചെയ്യാതെയായിരുന്നു വാട്‌സണ്‍ ചോരയൊലിപ്പിച്ച കാലുമായി ബാറ്റിംഗ് തുടർന്നത്. ക്രീസിലുണ്ടായിരുന്നവരോ ഗാലറിയിലിരുന്നവരോ കണ്ടതുമില്ല.

മത്സരശേഷം താരത്തിന് ആറു തുന്നലുകൾ വേണ്ടിവന്നുവെമ്ം ഹർഭജൻ സിങ് വെളിപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം ...

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
പാര്‍ലമെന്റ് മന്ദിരത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ ...

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല
വെങ്ങാനൂര്‍ സ്വദേശി ജീവനാണ് കടലിലെ ശക്തമായ ഒഴുക്കില്‍ പെട്ടു മരിച്ചത്. പാറ്റൂര്‍ സ്വദേശി ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്
പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈന്‍ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...

പരീക്ഷാ ഹാളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പരീക്ഷാ ഡ്യൂട്ടിയിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍
തിരുപ്പൂര്‍: പ്ലസ് ടു ഫൈനല്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ...