1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. why #RESTINPEACESUARUKHKHAN is trending?

'RIP ഷാരൂഖ് ഖാന്‍...': പിറന്നാള്‍ ദിനത്തില്‍ ഷാരൂഖ് ട്രെന്‍ഡിംഗില്‍, എന്തിനാണ് RIP ?

Shah Rukh Khan
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാൻ ഇന്ന് തന്റെ 59-ാം ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന് ആശംസകളുമായി എത്തുന്നുണ്ട്. എന്നാല്‍ ആര്‍ഐപി ഷാരൂഖ് ഖാന്‍ എന്ന ഹാഷ്ടാഗ് ആണ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്രെന്‍ഡിങ് ആയികൊണ്ടിരിക്കുന്നത്. എന്നാല്‍ ശരിയായ സ്‌പെല്ലിങ് അല്ല ഈ ഹാഷ്ടാഗിന് നല്‍കിയിരിക്കുന്നത്.
 
#RESTINPEACESUARUKHKHAN എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍ എത്തുന്നത്. കാരണം ഇത്തിരക്കുന്നവർക്ക് മറ്റൊരു ഹാഷ്ടാഗ് കൂടി കാണാനാകും. ട്രെൻഡിങ് ഹാഷ്ടാഗിനൊപ്പം ഷാരൂഖിന്റെ ചിത്രങ്ങളും നടന്റെ സിനിമകളിലെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ആര്‍ഐപി സല്‍മാന്‍ ഖാന്‍ എന്ന ഹാഷ്ടാഗുകളും പ്രചരിക്കുന്നുണ്ട്. ഈ ഹാഷ്ടാഗിന്റെ സ്‌പെല്ലിങ്ങും മാറ്റമാണ്. #RIPSALRAANKHAN എന്ന ഹാഷ്ടാഗ് ആണ് പ്രചരിക്കുന്നത്. സല്‍മാന്റെ ചിത്രങ്ങളാണ് ഈ ഹാഷ്ടാഗിനൊപ്പം ചേര്‍ത്തിരിക്കുന്നത്. 
 
എന്നാല്‍ ഇത് ഫാന്‍ ഫൈറ്റ് ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാരൂഖ്-സല്‍മാന്‍ ആരാധകര്‍ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, പിറന്നാള്‍ ദിനത്തില്‍ തന്റെ ആഡംബര ഭവനമായ മന്നത്തില്‍ ഗംഭീര പാര്‍ട്ടി ഒരുക്കാനാണ് ഷാരൂഖിന്റെ തീരുമാനം. 1992ല്‍ പുറത്തിറങ്ങിയ ‘ദീവാന’ ആണ് ആദ്യ സിനിമ. 1980കളില്‍ ടിവി സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാന്‍ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീടാണ് സിനിമയില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഡങ്കി’ ആണ് ഷാരൂഖിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
 
About Writer
നിഹാരിക കെ എസ്