അപർണ|
Last Modified തിങ്കള്‍, 24 ഡിസംബര്‍ 2018 (10:07 IST)
ഇത്തവണത്തെ ദേശീയ പുരസ്കാരത്തിൽ കടുത്ത മത്സരമായിരിക്കും നടക്കുകയെന്നാണ് സൂചന. പേരൻപ്, യാത്ര എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും ഒടിയനിലെ അഭിനയത്തിന് മോഹൻലാലും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, മമ്മൂട്ടിയുടെ ശക്തനായ എതിരാളി തമിഴ് നടൻ വിജയ് സേതുപതി ആയിരിക്കുമെന്നാണ് റിപ്പോർട്ട്.
ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത സീതാക്കാത്തിയും ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രവുമാണ് മക്കൾ സെൽവത്തിന്റേതായി ഉള്ളത്. ഇതിലെ രണ്ടിലേയും പ്രകടനം പ്രശംസനീയമാണെന്നാണ് റിപ്പോർട്ടുകൾ.
സൂപ്പര്‍ ഡ്യൂലക്‌സിൽ ഒരു ട്രാൻസ്‌ജെൻഡറായിട്ടാണ് സേതുപതിയെത്തുന്നത്. സമൂഹം എപ്പോഴും ഇവരെ വ്യത്യസ്തമായ എന്തോ സംഭവമായിട്ടാണ് കാണുന്നത്. പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി പറയുന്നു.
അങ്ങനെയെങ്കിൽ കടുത്ത മത്സരം തന്നെയായിരിക്കും ഈ വർഷം നടക്കുകയെന്നാണ് സൂചന. പൊളിടിക്സുകൾ ഒന്നുമില്ലെങ്കിൽ മികച്ച അഭിനേതാവിന് തന്നെയാകും ഇത്തവണത്തെ പുരസ്കാരമെന്ന കാര്യത്തിൽ സംശയമില്ല.