2024-ലെ ആദ്യ വിന്നര്‍ ആര് ?തമിഴ് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് ഈ സിനിമ!
Dhanush's Captain Miller Sivakarthikeyan's Ayalaan
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 26 ഫെബ്രുവരി 2024 (15:38 IST)
2024 ജനുവരിയില്‍ പൊങ്കല്‍ റിലീസ് ആയി എത്തിയ രണ്ട് തമിഴ് ചിത്രങ്ങളാണ് ശിവകാര്‍ത്തികേയന്‍ നായകനായ അയലാനും ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറും. ഈ വര്‍ഷം രണ്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 2024ല്‍ തമിഴ് ബോക്‌സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് എത്തിയ സിനിമ ഏതായിരിക്കും എന്ന ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.
ഒന്നാം സ്ഥാനം ശിവകാരത്തികേയന്റെ അയലാനാണ്. എന്നാല്‍ അയലാന്‍ നേടിയത് എത്രയാണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ആഗോള ബോക്‌സ് ഓഫീസില്‍ 96 കോടി രൂപയില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.എന്നാല്‍ ക്യാപ്റ്റന്‍ മില്ലര്‍ 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നും പറയപ്പെടുന്നു. കൃത്യമായ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
അയലാന്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സംവിധാനം ആര്‍ രവികുമാര്‍.
ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍ സംവിധാനം നിര്‍വഹിച്ചത് അരുണ്‍ മതേശ്വരന്‍ ആണ്.