മലയാളത്തിൽ ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ അത് മോഹൻലാലിനൊപ്പമായിരിക്കണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു; വിവേക് ഒബ്റോയി

മലയാളത്തിൽ ഒരു ചിത്രം ചെയ്യുന്നുണ്ടെങ്കിൽ അത് മോഹൻലാലിനൊപ്പമായിരിക്കണമെന്ന് തീർച്ചപ്പെടുത്തിയിരുന്നു; വിവേക് ഒബ്റോയി

Rijisha M.| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (11:43 IST)
മലയാള സിനിമയിലേക്കുള്ള തന്റെ എൻട്രി മോഹൻലാലിനൊപ്പമായിരിക്കുമെന്ന് തീർച്ചപ്പെടുത്തിക്കൊണ്ടായിരുന്നു വിവേക് ഒബ്റോയി. അത് ലൂസിഫറിലൂടെ സാധ്യമാകുകയുമാണ്. നിരവധി മലയാളം ചിത്രങ്ങളിൽ നിന്ന് ഓഫറുകൾ വന്നിരുന്നെങ്കിലും അപ്പോഴെല്ലാം ഞാൻ അത് ഒഴിവാക്കിവിടുകയായിരുന്നെന്ന്
ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നടന്‍ പറയുന്നു.

എന്റെ ആഗ്രഹം മോഹന്‍ലാലുമൊന്നിച്ച് മലയാള ചിത്രം ചെയ്യണമെന്നായിരുന്നു. ഓഫറുകൾ വന്നപ്പോൾ ഈ ആഗ്രഹം അവരോട് തുറന്നുപറയുകയും ചെയ്തു. അങ്ങനെ ഒരു ഓഫറുമായി എന്നെ വിളിക്കുന്നത് പൃഥ്വിരാജാണ്. മോഹന്‍ലാലിന് വില്ലനായാണ് ഞാന്‍ വേഷമിടുന്നതെന്ന് പൃഥ്വിരാജ് എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷമായി. സിനിമയില്‍ ഒരുമിക്കുന്നതിന് മുമ്പ് തന്നെ ലാലേട്ടനും ഞാനുമായി നല്ല ആത്മബന്ധമുണ്ടായിരുന്നും എന്നും വിവേക് ഒബ്‌റോയി പറഞ്ഞു.

മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പ്രധാനകഥാപാത്രമായെത്തുന്ന ചിത്രത്തിൽ യുവനടൻ ടോവിനോയും ഇന്ദ്രജിത്തും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മോഹൻലാലിന് നായികയായെത്തുന്നത് മഞ്ജുവാര്യറാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിൽ വൻതാരനിര തന്നെ അണിനിരങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :