'ഇത് മൂന്നാമത്തെ ശ്രമമാണ്, പറന്ന കിളിയെ കൂട്ടിലാക്കും'; ആരാധകന് ആശംസയുമായി പൃഥ്വിരാജ്

Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (13:49 IST)
പൃഥ്വിരാജിനെ നായകനാക്കി ജനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 'നയന്‍' മികച്ച പ്രേക്ഷകപ്രതികരണം നേടി തിയേറ്ററുകൾ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ഒരു സയന്റിഫിക് ഹൊറര്‍ ത്രില്ലറാണ്. ചിത്രം കണ്ട് കിളിപോയെന്ന് പറഞ്ഞ ആരാധകന് മറുപടിയുമായി പൃഥിരാജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഒരു പ്രാവശ്യം കൂടി കണ്ടാല്‍ പോയ കിളി തിരിച്ചു വരുമെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഇപ്പോഴിതാ രണ്ടാമത് കണ്ടിട്ടും തിരിച്ചു വരാത്ത കിളിയെ പിടിച്ചു കൂട്ടിലിടാന്‍ മൂന്നാമതും സിനിമ കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു ആരാധകന്റെ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്.

പറന്ന കിളിയെ തിരിച്ചു വിളിക്കാന്‍ പോയതാ.കിളി പിന്നെയും പറന്നു.. ഇത് മൂന്നാമത്തെ ശ്രമം ആണ് പറന്ന കിളിയെ ഇനി പിടിച്ചു കൂട്ടിലാക്കും എന്നാണ് ആരാധകന്‍ ട്വീറ്റ് ചെയ്തത്. തന്റെ ഉപദേശം കേട്ട് വീണ്ടും സിനിമ കാണാന്‍ പോയ ആരാധകന് എല്ലാ വിധ ആശംസകളും നല്‍കി പൃഥ്വി ട്വീറ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :