തിലകനോട് കാണിച്ച പകപ്പോക്കലും ക്രൂരതയും മറക്കാൻ കഴിയില്ല, അദ്ദേഹത്തെ പീഡിപ്പിച്ചവർ മറുപടി പറയേണ്ടി വരും: വിനയൻ

നടന്‍ തിലകനെതിരെ ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ലെന്നാണ് വിനയന്‍ വ്യക്തമാക്കിയത്. ഈ അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മ

aparna shaji| Last Modified വെള്ളി, 10 ജൂണ്‍ 2016 (12:41 IST)
നടന്‍ തിലകനെതിരെ ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസ്സാക്ഷിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ലെന്നാണ് വിനയന്‍ വ്യക്തമാക്കിയത്. ഈ അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നും വിനയന്‍ പറഞ്ഞു.

നിർമാതാവ് സുധീർ വാസുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു വിനയന്റെ പ്രതികരണം. എഴുതിയ കുറിപ്പ് വായിക്കാം

അന്തരിച്ച മഹാനടൻ തിലകനെക്കുറിച്ച് ഒരു പരാമർശം കണ്ടതുകൊണ്ടും. ഈ അവസരത്തിൽ തിലകൻചേട്ടൻ നേരിട്ട വിലക്കിനേക്കുറിച്ച് രണ്ടുവാക്കു പറയണമെന്നു തോന്നിയതുകൊണ്ടുമാണ് ശ്രീ സുധീർ വാസുവിന്റെ ഈ പോസ്റ്റ് ഞാൻ ഷെയർ ചെയ്യുന്നത് .. മുഖ്യമന്ത്രിയേക്കണ്ട ഫെഫ്ക ഭാരവാഹികളുടെ ഉദ്ദേശമോ താൽപ്പ ര്യമോ എന്തുമാകട്ടെ അതല്ല ഇവിടുത്തെ പ്രശ്നം.

സിനിമയുടെ നൻമ്മയ്കെന്നും പറഞ്ഞ് കൊണ്ടുനടക്കുന്ന ഫെഫ്ക എന്ന സംഘടനയും ഈ നേതാക്കൻമാരും എന്നമഹാനടനോടു കാണിച്ച ക്രൂരതയും പകപോക്കലും മറക്കാൻ മനസ്സാക്ഷിയുള്ളവർക്കാർക്കും കഴിയില്ല. 2009 ൽ ഡാം999 എന്ന ഇംഗ്ലീ ഷ് ചിത്രത്തിൽ നിന്നും ശ്രീ തിലകനേ ഫെഫ്ക വിലക്കിയതു മുതൽ 2011 ഏപ്രിൽ 9 ന് ശ്രീ സുകുമാർ അഴീക്കോടി നെ പോലുള്ളവരുടെ ശക്തമായപ്രതിഷേധത്തെ തുടർന്ന് തിലകൻന്റെ വിലക്ക് പിൻവലിച്ചു കൊണ്ട് ഫെഫ്ക പത്രസമ്മേളനം നടത്തുന്നതുവരെ ഞാൻ എടുത്ത മൂന്നു ചിത്രങ്ങളിലും ശ്രീ അലിഅക്ബർ എടുത്ത ഒരു ചിത്രത്തിലും മാത്രമാണ് തിലകൻ ചേട്ടൻ അഭിനയിച്ചത്.

2011 ഒക്ടോബറിൽ റിലീസു ചെയ്ത ശ്രീ രൻജിത്തിൻന്റെ "ഇന്ത്യൻ റുപ്പി"യിൽ പോലും ഫെഫ്കയുടെ വിലക്ക് പിൻവലിച്ച ശേഷം മാത്രമാണ് തിലകൻ ചേട്ടനെ അഭിനയിപ്പിച്ചതെന്നോർക്കുക. 3 വർഷം കൊണ്ട് കുറഞ്ഞത് 25 ചിത്രങ്ങളിലെന്കിലും അഭിനയി ക്കേണ്ടിടത്ത് വെറും മൂന്നോ നാലോ ചിത്രങ്ങൾ മാത്രം ചെയ്ത് വിലക്കിൻന്റെ ജയിലിൽ കി ടക്കാനും ആ പീഠനം വഴി അദ്ദേഹത്തിന്റെ അന്ത്യത്തിലേക്കു വരെ എത്താനും മുൻകൈ എടു ത്തവർ കാലത്തിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും..

ഈ അനീതികൾക്കെതിരേ ഞാൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ ഫയൽ ചെയ്ത കേസിന്റെ വിധി പരമാവധി രണ്ടുമാസങ്ങൾക്കകം വരും.. നമുക്കു കാത്തിരിക്കാം....



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :