പൃഥ്വിരാജ് പുറത്ത്... കര്‍ണ്ണനാകുന്നത് ചിയാന്‍ വിക്രം; ആർഎസ് വിമലിന്റെ 300 കോടി സിനിമ പ്രഖ്യാപിച്ചു

ചിയാൻ വിക്രം കർണൻ ആകുന്നു, സംവിധാനം ആർ എസ് വിമൽ..!

RS Vimal , Karanan , Prithviraj , Chiyaan Vikram , ആർഎസ് വിമല്‍ , കര്‍ണ്ണന്‍ , കര്‍ണന്‍ , പൃഥ്വിരാജ് , ചിയാന്‍ വിക്രം
സജിത്ത്| Last Updated: തിങ്കള്‍, 8 ജനുവരി 2018 (09:12 IST)
ചരിത്രപ്രാധാന്യമുള്ള ഏതൊരു സിനിമയ്ക്കും മലയാള സിനിമാ മേഖലയില്‍ നല്ല പ്രാധാന്യം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പൃഥ്വിരാജ് ആരാധകര്‍ ഏറെ കൊട്ടിഘോഷിച്ച ഒരു സിനിമ പേരായിരുന്നു കര്‍ണ്ണന്‍. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു എന്നത് തന്നെയായിരുന്നു അതിനു കാരണം. അതുകൊണ്ട് തന്നെ പൃഥ്വി കര്‍ണ്ണനായി എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍. എന്നാല്‍ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് സംവിധായകന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിന് പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടിരൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന കര്‍ണ്ണന്‍ എന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യുമെന്നും
മുമ്പ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസറല്ല ചിത്രം നിര്‍മ്മിക്കുന്നതെന്നും ഇപ്പോൾ മാഗ്നം ഓപസ് എന്ന വിദേശ കമ്പനിയാണ് ചിത്രം നിർമിക്കുന്നതെന്നും വിമല്‍ പറയുന്നു.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ്, സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടതായും തുടര്‍ന്ന ആ രണ്ട് ഗാനങ്ങളും സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു.

മാത്രമല്ല മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടിരുന്നു എന്ന് വിമല്‍ രമേശ് നാരായണനോട് പറയുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമാണ് കര്‍ണനെയും ബാധിച്ചതെന്നാണ് വിവരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :