1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Vijays 62th movie

നൃത്തച്ചുവടുകളിട്ട് ഏ ആര്‍ മുരുകദോസ്; ദളപതി 62ന്റെ രസകരമായ ഷൂട്ടിംഗ് വീഡിയോ

ദളപതി 62ന്റെ രസകരമായ ഷൂട്ടിംഗ് വീഡിയോ

Vijay
വിജയിയെ നായകനാക്കി ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ അറുപത്തിരണ്ടാം ചിത്രമാളാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
 
തുപ്പാക്കി , കത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏ ആര്‍ മുരുകദോസും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ദളപതി 62വിന്.  സണ്‍ പിക്‌ചേഴ്സിന്റെ ബാനറിലാണ് ചിത്രം റീലീസ് ചെയ്യുന്നത്. വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ദീപാവലിക്ക് തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനം.
 
ചിത്രത്തിന് സംഗീതം ചെയ്യുന്നത് എ ആർ റഹ്‌മാനാണ്. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത് കുമാർ തുടങ്ങിയവരാണ് നായികാ പ്രാധാന്യമുള്ളവർ. ഗിരീഷ് ഗംഗാധരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
അടുത്ത ലേഖനം
എമി ജാക്‌സൺ സ്വവർഗാനുരാഗി?? അമ്പരന്ന് ആരാധകർ