‘സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

‘സര്‍ക്കാരി’ന് പണികൊടുത്ത് ആരോഗ്യവകുപ്പ്; വിജയ്‌യെ ഒന്നാം പ്രതിയാക്കി കേരളത്തില്‍ കേസ്

  Vijay , Sarkar , Cinema , kerala , വിജയ് , സര്‍ക്കാര്‍ , പുകവലി , മുരുഗദോസ് , കേസ്
തൃശൂര്‍| jibin| Last Modified ബുധന്‍, 14 നവം‌ബര്‍ 2018 (13:13 IST)
പ്രക്ഷോഭങ്ങള്‍ക്കിടെയിലും വന്‍ വിജയമായി മുന്നേറുന്ന വിജയ് ചിത്രം സര്‍ക്കാരിനെതിരെ കേരളത്തില്‍ കേസ്. വിജയ് പുകവലിക്കുന്ന പോസ്‌റ്റര്‍ പതിപ്പിച്ചതും അതില്‍ പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് ചേര്‍ക്കാത്തതും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ വകുപ്പ് കേസെടുത്തത്.

കേസില്‍ ഡിഎംഒ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍‍ട്ട് സമര്‍പ്പിച്ചു. ഡിഎംഒയ്‌ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരം നടപടി. കേസില്‍ വിജയ് ആണ് ഒന്നാം പ്രതി.

കോടതിയില്‍ നിന്നും വിജയ്‌ക്കും മറ്റുളളവര്‍ക്കും സമൻസ് അയക്കും. രണ്ട് വര്‍ഷം വരെ തടവും 1000രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിതരണക്കമ്പനിയായ കോട്ടയം ആസ്ഥാനമായ സായൂജ്യം സിനി റിലീസ് രണ്ടാം പ്രതിയും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സ് മൂന്നാം പ്രതിയുമാണ്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ വിവിധ തിയേറ്ററുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയിരുന്നു. സിഗരറ്റുമായി നില്‍ക്കുന്ന വിജയുടെ പോസ്റ്ററുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് കേസിന് വഴിയൊരുക്കിയിരിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

അതേസമയം, കേസ് നടപടികള്‍ തൃശൂരില്‍ നടക്കുന്നതിനാല്‍ വിജയ് കേരളത്തിലെത്തുമോ എന്ന ആകാക്ഷയിലാണ് ആരാധകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :