പറഞ്ഞതിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു, കഥാപാത്രത്തിനാവശ്യം വെളുത്തനിറം: വിജയ് ബാബു

കാസ്‌റ്റിംഗ് കോൾ വിവാദം; കഥാപാത്രത്തിനാവശ്യം വെളുത്തനിറം: വിജയ് ബാബു

Rijisha M.| Last Modified വ്യാഴം, 24 മെയ് 2018 (15:38 IST)
പുതിയ സിനിമയിലേക്ക് നായകനെ തേടിയുള്ള ഫ്രൈഡേ ഫിലിംസിന്റെ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. 'വെളുത്ത നായകനെ ആവശ്യമുണ്ട്' എന്ന പരസ്യത്തിനായിരുന്നു വിവാദമുണ്ടായത്. എന്നാൽ അതിന് മറുപടിയുമായി ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിർമ്മാതാവുമായ വിജയ് ബാബു രംഗത്തെത്തിയിരിക്കുകയാണ്.

"ഞാൻ നിർമ്മിക്കുന്ന ഒരു സിനിമയിലെ കഥാപാത്രമാണിത്. ഈ ചിത്രത്തിൽ ഇരുപത്തിയഞ്ചോളം പുതുമുഖ താരങ്ങളുണ്ട്. മെലിഞ്ഞ് വിദേശത്ത് ജനിച്ചതും വളർന്നതുമായ ഒരാളെയാണ് ഈ കഥാപാത്രത്തിന് ആവശ്യം. കഥാപാത്രത്തിനുവേണ്ട സവിശേഷതകളെക്കുറിച്ചാണ് പോസ്‌റ്റിൽ പറഞ്ഞിരിക്കുന്നത്. അതിൽ ഞാൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു."-വിജയ്‌ ബാബു ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

വർണവിവേചനമാണ് ഫ്രൈഡേ ഫിലിംസിന്റെ പരസ്യത്തിൽ നിലനിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത്രയും വലിയ നിർമ്മാണ കമ്പനി നിറത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് മോശമാണ്. ഇങ്ങനെയുള്ള പ്രതികരണങ്ങളാണ് ഈ പരസ്യത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :