ഉണ്ണിമുകുന്ദന്റെ ലവര്‍ ബോളിവുഡ് നടി ? ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടന്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (09:04 IST)

സിനിമാതാരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ നടന്‍ ഉണ്ണിമുകുന്ദന് കാമുകി ഉണ്ടെന്നും അത് ബോളിവുഡിലെ ഒരു നടി ആണെന്നുമാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ഉണ്ണിമുകുന്ദന്‍ തന്നെ അതിനു മറുപടിയും നല്‍കി.

'ഒരു ഹിന്ദി ഹീറോയിന്‍ ആണ് ഉണ്ണിയേട്ടന്റെ ലവര്‍' എന്ന് പറഞ്ഞ ആള്‍ക്ക് രസകരമായ മറുപടിയാണ് ഉണ്ണി മുകുന്ദന്‍ നല്‍കിയത്.ശിവനേ.. എന്ന് പറഞ്ഞുകൊണ്ട് ഒരു ചിരിക്കുന്ന ഇമോജിയും നടന്‍ മറുപടിയായി കുറിച്ചു.

മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. പൃഥ്വിരാജിന്റെ ഭ്രമത്തിലും ശക്തമായ കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നുണ്ട്.തെലുങ്ക് ചിത്രം ഖിലാഡി, ബ്രൂസ്ലീ,ബ്രോ ഡാഡി, ട്വല്‍ത് മാന്‍ തുടങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രങ്ങള്‍ ഒരുങ്ങുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :