ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിന് ആർഭാടങ്ങളില്ല, പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും

ഉണ്ണി മേനോന്റെ മകന്റെ വിവാഹത്തിന് ആർഭാടങ്ങളില്ല, പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും

Rijisha M.| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (13:42 IST)
മഴക്കെടുതിയെത്തുടർന്ന് ഗായകൻ ഉണ്ണിമേനോന്റെ മകൻ അങ്കൂർ ഉണ്ണിയുടെ വിവാഹം ആർഭാടങ്ങളിലാതെ. അങ്കൂറും കാവ്യയും തമ്മിലുള്ള വിവാഹം ആർഭാടങ്ങൾ ഇല്ലാതെ ആയിരിക്കുമെന്ന് മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു.

കഴിഞ്ഞ ഒമ്പത് മാസമായി വിവാഹത്തിന്റെ ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ആർഭാടമായി ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കേരളത്തെ പ്രളയം ബാധിച്ചതോടെ ചടങ്ങുകൾ ലളിതമാക്കാൻ തീരുമാനിക്കുകയായിരുന്നു.

സെപ്‌തംബർ ഇരുപതിന് തൃശൂര്‍ ലൂലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച വിവാഹത്തിന്റെ വേദിയും മാറ്റിയിട്ടുണ്ട്. വിവാഹം അതേ ദിവസം അതേ മുഹൂർത്തത്തിൽ ചെന്നൈ മഹാലിംഗപുരം അയ്യപ്പ ക്ഷേത്രത്തിൽ നടക്കും. ചെന്നൈയില്‍ ആര്‍ക്കിടെക്റ്റാണ് അങ്കൂര്‍. കാവ്യ ദുബായിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :