ഇതാണ് ഞങ്ങള്‍ പറഞ്ഞ അഹങ്കാരി, മമ്മൂട്ടി മാസ്!

പാര്‍വതിക്ക് ഇതിലും നല്ല മറുപടി വേറെ കാണില്ലെന്ന് ട്രോളര്‍മാര്‍

അപര്‍ണ| Last Modified ശനി, 10 മാര്‍ച്ച് 2018 (12:07 IST)
മമ്മൂട്ടി നായകനായ കസബയിലെ രംഗങ്ങളെ വിമര്‍ശിച്ചതോടെയാണ് നടി പാര്‍വ്വതി മമ്മൂട്ടി ആരാധകരുടെ കണ്ണിലെ കരടായി മാറിയത്. സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണത്തിന് പാര്‍വതി ഇരയായതും ഇതേ പരാമര്‍ശം കൊണ്ടായിരുന്നു.

അതിനുശേഷം പാര്‍വ്വതി ചിത്രം മൈ സ്റ്റോറിയുടെ വീഡിയോകള്‍ക്ക് ഡിസ്ലൈക്ക് പൂരമായിരുന്നു. എന്നാല്‍ ഇന്നലെ സാക്ഷാല്‍ മമ്മൂട്ടി തന്നെയായിരുന്നു പാര്‍വ്വതിയുടെ മൈസ്റ്റോറി ട്രെയിലര്‍ പുറത്ത് വിട്ടത്. ഇതോടെ ഡിസ്ലൈക്ക് ചെയ്യാന്‍ കാത്തിരുന്നവര്‍ക്കെല്ലാം പണി കിട്ടിയെന്ന അവസ്ഥയായി.

ഡിസ്‌ലൈക്ക് ചെയ്യണോ ലൈക്ക് ചെയ്യണോ എന്നറിയാത്ത അവസ്ഥയായി മമ്മൂട്ടി ആ‍രാധകര്‍ക്ക്. ഏതായാലും തന്നെ പരിഹസിച്ച നായികയുടെ ട്രെയിലര്‍ ഇറക്കി മമ്മൂട്ടി കാണിച്ച മാസൊന്നും ആരും കാണിച്ചില്ലെന്നും ട്രോളര്‍മാര്‍ പറയുന്നുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :