നിഹാരിക കെ.എസ്|
Last Modified വെള്ളി, 20 ഡിസംബര്‍ 2024 (10:38 IST)
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ അടുത്ത വർഷം റിലീസ് ആകും. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ലൂസിഫർ എവിടെ ആണോ അവസാനിച്ചത് അവിടെ നിന്നും എമ്പുരാൻ തുടങ്ങുമെന്ന് നടൻ ടോവിനോ തോമസ്. എമ്പുരാനൈൽ ചില സീക്വൻസുകൾ താൻ കണ്ടുവെന്നും അത് തന്നെ ഏറെ ആവേശഭരിതനാക്കിയെന്നും ടോവിനോ പുതിയ അഭിമുഖത്തിൽ വ്യക്തമാക്കി. ലൂസിഫറിലും എമ്പുരാനിലും
ടോവിനോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് കളക്ഷൻ സമ്മാനിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു 'ലൂസിഫർ'. സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എമ്പുരാന്റെ വിദേശരാജ്യങ്ങളിലെ ഷൂട്ടിങ് പൂർത്തിയായ വിവരം സുപ്രിയ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
നേരത്തെ ഒരു അഭിമുഖത്തിൽ എമ്പുരാനെ കുറിച്ച് മോഹൻലാൽ സംസാരിച്ചിരുന്നു. പൃഥ്വിരാജ് എന്ന സംവിധായകനൊപ്പം വർക്ക് ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നും, പൃഥ്വി ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ നമ്മളെ കൊണ്ട് പണി എടുപ്പിക്കുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.