Rijisha M.|
Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (10:31 IST)
കഥാപാത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനായി സിനിമയുടെ തിരക്കഥയിൽ താൻ കൈ കടത്താറില്ലെന്ന് നടൻ ടൊവിനോ. മറ്റ് താരങ്ങള്‍ക്കായി പറഞ്ഞുവെച്ചിട്ടുള്ള രംഗങ്ങള്‍ കുറയ്ക്കുന്നതിനും താൻ ശ്രമിക്കാറില്ലെന്നും ടോവിനോ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'ഞാനും ഇത്തരം ചെറിയ വേഷങ്ങളിലാണ് തുടങ്ങിയത്.
തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ അത് പറയാനുള്ള സ്വാതന്ത്യം തനിക്കുണ്ട് അതല്ലാതെ അതിൽ മാറ്റങ്ങൾ ഒന്നും താൻ വരുത്താറില്ല. സ്വാഭാവികമായി വരുന്ന കഥാപാത്രങ്ങളെ ഞാനായി മാറ്റില്ല എന്നത് ബോധപൂര്‍വമായി എടുത്ത തീരുമാനമാണ്.
തിരക്കഥയുമായി ഒരു സംവിധായകന്‍ വരുമ്പോള്‍ അതില്‍ എനിക്ക് പ്രാധാന്യം വേണമെന്ന് ആവശ്യപ്പെടാന്‍ എനിക്ക് കഴിയില്ല. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. അല്ലാതെ, എനിക്ക് പ്രധാന്യം കുറഞ്ഞു പോയി, അത് കൂട്ടണം, എന്നാല്‍ ഞാന്‍ ചെയ്യാം എന്ന് ഞാന്‍ പറയില്ല. നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പങ്ങള്‍ക്കപ്പുറത്ത് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ആസ്വാദകരുടെ യുക്തി അനുസരിച്ച് ഒരാള്‍ നായകനോ വില്ലനോ സഹനടനോ ആകാം' ടോവിനോ വ്യക്തമാക്കി.