മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ വയ്യ, തിലകന്‍ നിര്‍മാതാവിന് അഡ്വാന്‍സ് കാശ് തിരിച്ചുകൊടുത്തു; പിന്നീട് സംഭവിച്ചത്

രേണുക വേണു| Last Modified ബുധന്‍, 13 ഏപ്രില്‍ 2022 (11:47 IST)

താരസംഘടനയായ അമ്മയ്‌ക്കെതിരെ ഒരുകാലത്ത് നടന്‍ തിലകന്‍ പ്രതിഷേധ സ്വരമുയര്‍ത്തിയിരുന്നു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ പോലും അക്കാലത്ത് തിലകന്‍ സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞ് തിലകന്‍ നിര്‍മാതാവിന് അഡ്വാന്‍സ് തുക തിരിച്ചുകൊടുത്ത സംഭവത്തെ കുറിച്ച് തിലകന്റെ മകന്‍ ഷോബി തിലകന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

' മമ്മൂക്കയും അച്ഛനും തമ്മിലുള്ള വഴക്കുകളെല്ലാം ചെറിയ ഈഗോ ക്ലാഷിന്റെ പുറത്താണ്. ഉള്ളില്‍ തോന്നുന്നത് അതേപടി പറയുന്ന ആളുകളാണ് രണ്ട് പേരും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് അച്ഛന്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത സംഭവങ്ങളുണ്ട്. രണ്ടോ മൂന്ന് സിനിമകളുടെ അഡ്വാന്‍സ് വാങ്ങിയ ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞത് ആ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് അഡ്വാന്‍സ് തുക തിരിച്ചുകൊടുക്കുകയായിരുന്നു. പിന്നീട് മമ്മൂക്ക തന്നെ അച്ഛനെ വിളിച്ച് ഫോണില്‍ സംസാരിച്ച് പിണക്കം തീര്‍ക്കും. എന്നിട്ട് ഇവരുവരും ഒന്നിച്ച് അഭിനയിക്കും,' ഷോബി തിലകന്‍ പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :