നിഹാരിക കെ എസ്|
Last Modified വ്യാഴം, 17 ഒക്‌ടോബര്‍ 2024 (15:44 IST)
അടുത്തിടെ, ബോളിവുഡിലെ ഏറ്റവും സമ്പന്നരായ നടിമാരുടെ ലിസ്റ്റ് പുറത്തുവന്നിരുന്നു. നിലവിൽ സിനിമയിൽ കത്തി നിൽക്കുന്ന ദീപിക പദുക്കോൺ, ആലിയ ഭട്ട് എന്നിവരെയെല്ലാം കടത്തിവെട്ടി തൊണ്ണൂറുകളിൽ ആരാധകരുടെ മനം കവർന്ന ജൂഹി ചൗള ആണ് ഒന്നാം സ്ഥാനത്തുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനിടെ കാര്യമായ വിജയ പടങ്ങളൊന്നും ജൂഹിക്ക് സ്വന്തമായില്ല. എന്നിട്ടും സമ്പത്തിന്റെ കാര്യത്തിൽ ഐശ്വര്യ റായിക്ക് പോലും തോൽപിക്കാൻ സാധിക്കുന്നില്ല.
സമ്പന്ന നടിമാരുടെ ലോക പട്ടികയില്‍ ആദ്യ പത്തിലും ജൂഹി ചൗള ഇടംനേടിയിട്ടുണ്ട്. ഹുറൂണ്‍ റിച്ച് ലിസ്റ്റ് 2024-ലാണ് ജൂഹി മുന്നില്‍ നില്‍ക്കുന്നത്. 4600 കോടിയാണ് നടിയുടെ സ്വത്ത്. രണ്ടാം സ്ഥാനത്തുള്ള ഐശ്വര്യ റായ്ക്ക് 850 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. 650 കോടിയുള്ള പ്രിയങ്ക ചോപ്ര മൂന്നാമതാണ്. ആലിയ ഭട്ടും ദീപിക പദുക്കോണും യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.
.ജൂഹി ചൗളയുടെ സമ്പത്തിന്റെ ഉറവിടം സിനിമ മാത്രമല്ല. 90 കളിലെ മുന്‍നിര താരങ്ങളില്‍ ഒരാളായിരുന്നുവെങ്കിലും ജൂഹിയുടെ അവസാന ബോക്‌സ് ഓഫീസ് ഹിറ്റ് 2009-ല്‍ ആയിരുന്നു. ജൂഹിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും അവരുടെ ബിസിനസ്സ് നിക്ഷേപങ്ങളില്‍ നിന്നാണ്, റെഡ് ചെല്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ജൂഹി ചൗള. നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹഉടമയാണ് നടി.