അനുബന്ധ വാര്‍ത്തകള്‍
- രണ്ടാം ആഴ്ചയിലും ഹൗസ് ഫുള്‍ ഷോകള്‍ പ്രതീക്ഷിച്ച് പത്തൊമ്പതാം നൂറ്റാണ്ട്,തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയ വിനയന് ചിത്രത്തിന് മികച്ച പ്രതികരണം
- പത്തൊമ്പതാം നൂറ്റാണ്ടിലെ നടി,അഭിനയ മോഹം പൂവണിഞ്ഞ സന്തോഷത്തില്‍ ഷിനു
- Namrata Shirodhkar: മഹേഷ് ബാബുവിന്റെ ഭാര്യ, ഏഴുപുന്നതരകനിലെ മമ്മൂട്ടിയുടെ നായിക; നടി നമ്രതയെ ഓര്‍മയില്ലേ?
- 'നിങ്ങളുടെ സ്വന്തം മാജിക്കില്‍ വിശ്വസിക്കുക', ആരാധകര്‍ക്ക് പ്രചോദനമായി മഞ്ജു പിള്ളയുടെ വാക്കുകള്‍
- Happy Birthday Ramya Krishnan: അഴക് റാണി ! ജന്മദിനം ആഘോഷിച്ച് രമ്യ കൃഷ്ണന്, താരത്തിന്റെ പ്രായം അറിഞ്ഞാല്‍ ഞെട്ടും
താരാ കല്യാണിന് എന്തുപറ്റി? ആശുപത്രി കിടക്കയില്‍ നിന്നുള്ള അമ്മയുടെ ചിത്രങ്ങളുമായി സൗഭാഗ്യ !
താരയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍
നടി താരാ കല്ല്യാണ്‍ ആശുപത്രിയില്‍. ആശുപത്രി കിടക്കയില്‍ നിന്നുള്ള താരയുടെ ചിത്രം മകളും നടിയുമായ സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സൗഭാഗ്യ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
താരാ കല്ല്യാണിന് എന്തുപറ്റിയെന്നാണ് ആരാധകരുടെ ചോദ്യം. താരയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്താണ് താരയുടെ അസുഖമെന്ന് സൗഭാഗ്യയും പറഞ്ഞിട്ടില്ല.
തന്റെ മകള്‍ സുദര്‍ശനെ താര എടുത്തുനില്‍ക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും താരാമ്മയ്ക്ക് വേണ്ടി ഞങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നുമാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
ടിക് ടോക് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയാളാണ് സൗഭാഗ്യ വെങ്കിടേഷ്. അടുത്തിടെ ആണ് സൗഭാഗ്യക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. സുദര്‍ശന എന്നാണ് കുഞ്ഞിന്റെ പേര്. താരയും സൗഭാഗ്യയും ഒന്നിച്ചുള്ള വീഡിയോയ്ക്ക് എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്.