സൽമാന്റെ ജയിൽ വാസത്തിന് കാരണം തബുവോ ?

മാനിനെ വേട്ടയാടാൻ സൽമാനെ പ്രേരിപ്പിച്ചത് തബുവെന്ന് ദൃക്സാക്ഷിയുടെ മൊഴി

Sumeesh| Last Updated: ഞായര്‍, 8 ഏപ്രില്‍ 2018 (15:53 IST)
കൃഷണ മൃഗത്തെ വേട്ടയാടിയ കേസിൽ കോടതി സൽമാൻ ഖാനെതിരെ 5 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു തുടർന്ന് 50,000 രൂപയുടെ ബോണ്ടിലും രണ്ടുപേരുടെ ആൾ ജാമ്യത്തിലും അപ്പിലിനായി മേൽകോടതികളെ സമീപിക്കാൻ താരത്തിന് ജാമ്യം അനുഭവിക്കുകയായറുന്നു.

1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത് സാത് ഹെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സെയ്ഫ് അലിഖാന്‍, നീലം, സൊനാലി ബന്ദ്രെ, താബു എന്നിവര്‍ക്കൊപ്പം ജോധ്പൂരിലെ കണ്‍കാനി ഗ്രാമത്തിൽ വച്ച് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടി എന്നാണ് കേസ്

എന്നാൽ കേസിലെ ദൃക്സാക്ഷിയുടെ മൊഴിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മാനിനെ വേട്ടയാടാൻ സൽമാനെ പ്രേരിപ്പിച്ചത് തബുവും സൊനാലി ബന്ദ്രെയുമാണ് എന്നാണ് ദൃക്സാക്ഷിയുടെ മൊഴി. ഇവരെ കേസിൽ വെറുതേ വിട്ടതിനോട് പരാതിക്കാരായ ബിഷ്‌ണോയി സമുദായത്തന് യോജിപ്പില്ല.

സംഭവത്തിനെതിരെ ബിഷ്‌ണോയി സമുദായം പൊലീസിൽ പരതി നൽകിയതിന്റെ അടിസ്താനത്തിൽ വനം വന്യജീവി സരക്ഷണ വകുപ്പ് പ്രകാരം താരങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ കേസിൽ പ്രതികളായ മറ്റു താരങ്ങളെ സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെ വിട്ടിരിന്നു.

അതേസമയം മറ്റു താരങ്ങൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാരോപിച്ച് ബിഷ്‌ണോയി സമുദായം മേൽകോടതികളെ സമീപിക്കാനൊരുങ്ങുകയാണ്. മാൻ വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ കൂടി നേരത്തെ സൽമാൻ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :