കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (08:57 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബാറോസ്'ന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' തുടങ്ങാന്‍ സാധ്യത. അതിനുള്ള ആദ്യ സൂചന സുപ്രിയ മേനോന്‍ നല്‍കി. ബാറോസ് പൂജയ്ക്ക് എത്തിയ പൃഥ്വിയുടെയും ലാലിന്റെയും ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് സുപ്രിയ ഈ കാര്യം പറഞ്ഞത്. 'എപ്പോഴും സിനിമയെക്കുറിച്ച് സംസാരിക്കുന്ന രണ്ടുപേര്‍'-സുപ്രിയ കുറിച്ചു. എമ്പുരാന്‍, ബാറോസ് എന്നീ ഹാഷ്ടാഗുകളാണ് താര പത്‌നി ചിത്രം പങ്കുവെച്ചത്. അതിനാല്‍ തന്നെ ആരാധകരും പുതിയ പ്രതീക്ഷകളിലാണ്.
കഴിഞ്ഞദിവസം മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പൃഥ്വിരാജും പങ്കുവെച്ചിരുന്നു. നവാഗത സംവിധായകനൊപ്പം എന്നായിരുന്നു പൃഥ്വി കുറിച്ചത്. ലാലിനും പൃഥ്വിയ്ക്കു ഒപ്പമുള്ള ഒരു ചിത്രം ഇരുവരുടെയും സുഹൃത്ത് കൂടിയായ സമീര്‍ ഹംസയും ഷെയര്‍ ചെയ്തിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ 'എമ്പുരാന്‍' ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.