ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? - ഇതാണ് ഇന്ദ്രൻസ്

ഇന്ന് ഗംഭീര വർക്ക് ആയിരുന്നു...

അപർണ| Last Modified വെള്ളി, 11 മെയ് 2018 (08:32 IST)
ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ട താരമായ നടനാണ് ഇന്ദ്രൻസ്. കോമഡിയിൽ നിന്നും സീരിയസ് ആയ കഥാപാത്രങ്ങൾ ചെയ്തു തുടങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ കഴിവ് പലരും തിരിച്ചറിഞ്ഞത് തന്നെ. ഇത്തവണ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടിയെത്തിയിരുന്നത് ഇത്തരത്തിലൊരു മികച്ച പ്രകടനം പുറത്തെടുത്തതിനാലായിരുന്നു.

ഇന്ദ്രൻസ് എന്ന മനുഷ്യനെ എല്ലാവർക്കും ഇഷ്ടമാണ്. എളിമയുടെ പര്യായമാണ് ഇന്ദ്രൻസ്. അതിൽ ഒടുവിലത്തേതാണ് കലാസംവിധായകൻ സുനിൽ ലാവണ്യ, ഇന്ദ്രൻസിനെക്കുറിച്ച് എഴുതിയ ഈ കുറിപ്പ്.

ആഭാസ ഡയറി.

ഈ മനുഷ്യന് ഇത് എന്തിന്റെ കേടാ? ബംഗളുരുവിലെ നട്ടപ്രവെയിലത്ത് നാൽപ്പതടിയോളമുയരമുള്ള കെട്ടിടത്തിൽ വലിഞ്ഞു തൂങ്ങിക്കിടന്നു പെയിന്റെടിക്കാൻ? അതും ഒരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനു വേണ്ടി.

നേരം മയങ്ങി തിരിച്ചു ഹോട്ടലിലെത്തിയപ്പോൾ ഞാൻ കണ്ടിരുന്നു. മുഖമൊക്കെ വരണ്ട് ,കരുവാളിച്ച് ഒച്ചയൊക്കെ അടഞ്ഞ്. അപ്പോ ചിരിച്ചോണ്ട് പറയുവാ...‘ അണ്ണാ ഇന്ന് നല്ല ഗംഭീര വർക്കായിരുന്നു. എന്നെ മാസ്റ്ററും നിങ്ങടെ പിള്ളാരുമൊക്കെ കൂടി എയറിൽ നിർത്തിയേക്കുവായിരുന്നു...‘

ഇതാണ് ഇന്ദ്രൻസേട്ടൻ. ഇത് നടനല്ല. നാട്യങ്ങളില്ലാത്ത നല്ലൊന്നാന്തരം പച്ചമനുഷ്യൻ. കരിയറിലെ മറ്റൊരസാധ്യവേഷവുമായി ഇന്ദ്രൻസ്. ആഭാസത്തിൽ. ഇന്ദ്രൻസ് As മലയാളി പെയിന്റർ .




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :