സുമീഷ് ടി ഉണ്ണീൻ|
Last Modified തിങ്കള്‍, 17 ഡിസംബര്‍ 2018 (14:32 IST)
ആരധകരുടെ ആകാംക്ഷ വാനോളം ഉയർത്തിയാണ്
ഒടിയൻ തീയറ്ററുകളിൽ എത്തിയത്. എന്നാൽ ആദ്യ ഷോയിൽ തന്നെ കാര്യങ്ങൽ തകിടം മറിഞ്ഞു. ആരാധകർ കാത്തിരുന്ന മാസ് എന്റർടെയ്നർ പടം ലഭിക്കാതെ വന്നതോടെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും സിനിമക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നു. സംവിധയകൻ ശ്രീകുമർ മേനോൻ ഏറെ പഴി വാങ്ങിക്കൊണ്ടീരിക്കുകയാണ് സിനിമയുടെ പേരിൽ ഇപ്പോഴും.
ഒടിയൻ റിലീസായതോടെ ആരാധകർ കാത്തിരിക്കുന്ന രണ്ടാമുഴവും വലിയ ചർച്ചാ വിഷയമായി. എം ടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപൊച്ചിട്ടുണ്ട്. തിരക്കത സിനിമയാക്കുന്ന കാര്യത്തിൽ കോടതി ഇടഞ്ഞു നിൽക്കുമ്പോഴും, നിങ്ങൾ ഇനി രണ്ടാമൂഴത്തിന്റെ തിരക്കഥക്കായി എം ടിയുടെ പടി കയറരുത് എന്ന്പോലും ആരാധകർ പറഞ്ഞിട്ടും ശ്രീകുമാർ നേനോന്റെ ആത്മവിശ്വാസത്തിന് ഒരു കുറവുമില്ല. രണ്ടാമൂഴം താൻ തന്നെ സംവിധാനം ചെയ്യും എന്ന് ആവർത്തിച്ച് പറയുകയാണ് ശ്രികുമാർ മേനോൻ.
‘ശരാശരി മാര്‍ക്ക് വാങ്ങി എസ്‌എസ്‌എല്‍സിക്ക് പഠിച്ച ആളെ നിങ്ങള്‍ പഠിത്തം നിര്‍ത്തി വെല്‍ഡിംഗിന് വിടുമോ? ഇല്ല. അവരെ നമ്മള്‍ പ്രിഡിഗ്രിക്ക് ചേര്‍ക്കും. പ്രിഡിഗ്രിയിൽ അവര്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയാലോ? റാങ്ക് വാങ്ങിച്ചാലോ? അങ്ങനെയല്ലേ നമ്മള്‍ അതിനെ കാണേണ്ടത്‘
എന്നാണ് താൻ രണ്ടാമൂഴം സംവിധാനം ചെയ്യരുത് എന്ന് പറയുന്നവർക്കുള്ള ശ്രികുമാർ നേനോന്റെ മറുപടി.
ഞാന്‍ ഇപ്പോഴും ആവറേജ് സംവിധായകനാണ്. രണ്ടാമൂഴത്തിന് വേണ്ടി ഒരുപാട് പഠിച്ചിട്ടുണ്ട്, ഇനിയും പഠിക്കും, രണ്ടാമൂഴം വളരെ നന്നായി സംവിധാനം ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. എന്നും
ശ്രീകുമാർ മേനോൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. അതേസമയം രണ്ടാമൂഴത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എം ടി.