1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sri Reddy Kerala visit

തെലുങ്ക് സിനിമയെ കിടുകിടാ വിറപ്പിച്ച ശ്രീ റെഡ്ഡി കേരളത്തില്‍, മലയാളികള്‍ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നല്‍കി ആരാധകര്‍!

ശ്രീ റെഡ്ഡി
തെലുങ്ക് സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ കിടുകിടാ വിറപ്പിച്ച ഗ്ലാമര്‍ താരം ശ്രീ റെഡ്ഡി ഇപ്പോള്‍ കേരള സന്ദര്‍ശനത്തിലാണ്. ജന്‍‌മദിനത്തോട് അനുബന്ധിച്ചാണ് താരം കേരളത്തിലെത്തിയിരിക്കുന്നത്. തെലുങ്കകത്തെ യുവസൂപ്പര്‍താരം നാനിക്കെതിരെ ആരോപണങ്ങള്‍ തൊടുത്തുവിട്ട ശേഷമാണ് ശ്രീ റെഡ്ഡി കേരളത്തിലേക്ക് എത്തിയിരിക്കുന്നത്.
 
കേരളത്തില്‍ കൂടുതലായും പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ശ്രീ റെഡ്ഡി സമയം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ബീച്ചുകളും മറ്റ് ഹോളിഡേ ലൊക്കേഷനുകളും ശ്രീ റെഡ്ഡി സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.
 
കാലടി ശ്രീശങ്കരാചാര്യ ആശ്രമത്തില്‍ ശ്രീറെഡ്ഡി സന്ദര്‍ശനം നടത്തിയതിന്‍റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. എന്നാല്‍ തെലുങ്ക് സിനിമയെ മുഴുവന്‍ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശ്രീ റെഡ്ഡി കേരളത്തില്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ തെലുങ്കിലെ സൂപ്പര്‍താരങ്ങളുടെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
 
തെലുങ്ക് ജനത പാവങ്ങളാണെന്നും ശ്രീ റെഡ്ഡിയോട് മര്യാദ കാണിച്ചെന്നും എന്നാല്‍ കേരളത്തില്‍ ശ്രീ റെഡ്ഡി അതേ തന്ത്രങ്ങള്‍ ഇറക്കിയാല്‍ മലയാളികള്‍ വെറുതേ വിടില്ലെന്നും ചിലര്‍ ശ്രീ റെഡ്ഡിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റിടുകയും ചെയ്തു.
About Writer
BIJU
അടുത്ത ലേഖനം
മമ്മൂട്ടിയുടെ അഭിനയം പകര്‍ച്ചവ്യാധി പോലെയാണോ? ആണെന്നാണ് ‘അബ്രഹാമിന്‍റെ സന്തതികള്‍’ പോസ്റ്റര്‍ പറയുന്നത്!