37ലക്ഷം രൂപ വാങ്ങിയിട്ട് വഞ്ചിച്ചെന്ന് പരാതി; സോനാക്ഷി സിന്‍‌ഹയ്‌ക്കെതിരെ പരാതി

   sonakshi sinha , police , cheating case , സോനാക്ഷി സിൻഹ , പ്രമോദ് ശർമ്മ , ബോളിവുഡ്
മുംബൈ| Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (10:39 IST)
ബോളിവുഡ് താരം സോനാക്ഷി സിൻഹയ്‌ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്. ന്യൂഡല്‍ഹി
ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവന്റ് ഓർ​ഗനൈസേഷൻ നൽകിയ പരാതിയിലാണ് താരത്തിനെതിരെ കട്ട്‌ഘർ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം നവംബർ 24ന് നടത്തിയ ഒരു പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റ് 37 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം സോനാക്ഷി ചടങ്ങില്‍ എത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവന്റ് ഓർ​ഗനൈസേഷൻ പൊലീസില്‍ പരാതി നല്‍കിയത്.

സോനാക്ഷി ഉൾപ്പടെ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മുംബൈ സ്വദേശികളായ അഭിഷേക്, മാളവിക ദൂമിൽ, എഡ്​ഗർ എന്നിവർക്കെതിരെയാണ് കേസ്.

ചടങ്ങില്‍ പങ്കെടുക്കുമെന്ന് സോനാക്ഷി ഉറപ്പ് നല്‍കിയിരുന്നുവെന്നും, എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ലെന്നും ഇവന്റ് ഓർ​ഗനൈസറായ പറഞ്ഞു. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

അതേസമയം, പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ സോനാക്ഷി തയ്യാറായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ച സ്ഥിതിക്ക് നിലപടറിയിച്ച് താരം രംഗത്ത് എത്തുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :