നാടകങ്ങളിൽ അഭിനയിക്കാൻ ക്ഷണിച്ചിട്ടും പോകാതിരുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്; തന്റെ ദൌർബല്യം വെളിപ്പെടുത്തി നടൻ സിദ്ധിഖ് !

Sumeesh| Last Modified ചൊവ്വ, 29 മെയ് 2018 (16:24 IST)
മലയാളത്തിലെ മികച്ച അഭിനയതാക്കളിൽ ഒരാളായ സിദ്ധിഖ് തനിക്ക് ഏറ്റവും ചമ്മലുള്ള കാര്യം വെളിപ്പെടുത്തിയിരിക്കുകയaണ്. ഷർട്ടിടാതെ അഭിനയിക്കുന്നതിലും വലിയ ചമ്മൽ മറ്റൊന്നിനും ഇല്ല എന്നാണ് സിദ്ധിക് പറയുന്നത്. പല നാടകങ്ങളിലും അഭിനയിക്കാൻ ക്ഷണിച്ചിരുന്നെങ്കിലും ഈ ഒറ്റ കാരണത്താലാണ് അതെല്ലാം വേണ്ടെന്ന് വച്ചത് എന്ന് സിദ്ധിഖ് പറഞ്ഞു.

മുപ്പത് വർഷത്തോളമായി താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട്. ഇപ്പൊഴും ഒരു ചെറിയ സീനിൽ ഷർട്ടില്ലാതെ അഭിനയിക്കാൻ വളരെ ചമ്മലാണ്. ഒരു പുതപ്പെങ്കിലും വേണം. ഇതൊക്കെയാണ് തന്റെ ദൌർബല്യങ്ങൾ. കഷണ്ടി ഒരിക്കൽ പോലും ഒരു ദൌർബല്യമായി തോന്നിയിട്ടില്ല. അതിനാലാണ് വിഗ്ഗ് വെക്കാത്തതെന്നും സിദ്ധിക് പറഞ്ഞു.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ലോഗോയും ആദ്യ സംരംഭമായ മൊമെന്റ ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തിന്റെ പോസ്റ്ററും പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സിദ്ധിക് തന്റെ ദൌർബല്യങ്ങൾ വെളിപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :