ഇത് പൊളിച്ചു!വ്യത്യസ്തമായൊരു ബാച്ചിലര്‍ പാര്‍ട്ടിയുമായി പേളി കുടുംബം, വീഡിയോ കാണാം

Shradha's Bachelorette Pearle Maaney
കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 17 ഏപ്രില്‍ 2024 (09:18 IST)
Shradha's Bachelorette {Pearle Maaney}
അവതാരകയും നടിയും രണ്ടു കുട്ടികളുടെ അമ്മയുമാണ് പേളി. രണ്ടാമത്തെ കുഞ്ഞ് പിറന്നത് ഈ വര്‍ഷം ആദ്യമാണ്. തന്റെ കുടുംബത്തില്‍ മറ്റൊരു സന്തോഷം കൂടി നടക്കാന്‍ പോകുകയാണെന്ന് പേളിയും അനിയത്തി റേച്ചലും പറഞ്ഞിരുന്നു.

പേളിയുടെ പിതാവിന്റെ അനിയനും അമ്മയുടെ അനിയത്തിയും തമ്മിലാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. അവരില്‍ ഒരാളായ ശ്രദ്ധയുടെ വിവാഹമാണ് വരാനിരിക്കുന്നത്.ശ്രദ്ധയ്ക്ക് വേണ്ടി വളരെ വ്യത്യസ്തമായൊരു ബാ്ചിലര്‍ പാര്‍ട്ടി തന്നെ ഒരുക്കിയിരിക്കുകയാണ് പേളി കുടുംബം.

ഞങ്ങളൊരു വടിവേലു ഫാന്‍സ് കുടുംബമാണെനന്നും എല്ലാവരും അതേ സെറ്റപ്പില്‍ ഉള്ളവരാണെന്നും തമാശ രൂപേണ പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ധരിച്ചാണ് ഓരോരുത്തരും എത്തിയിരിക്കുന്നത്.പേളിയും റേച്ചലുമെല്ലാം വ്യത്യസ്ത വടിവേലു വേഷങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്.

ആലുവയിലുള്ള വീട്ടിലാണ് തങ്ങള്‍ എല്ലാവരും താമസിക്കുന്നതെന്ന് പേളി നേരത്തെ പറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ പുതിയ കല്യാണ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ആരാധകര്‍ ആവശ്യപ്പെടുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :