'പണ്ട് സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്': കാരവാൻ തനിക്ക് ഒരു ശല്യമാണെന്ന് ശോഭന

കാരവൻ സംസ്‍കാരം തനിക്ക് യോജിക്കില്ലെന്ന് ശോഭന

നിഹാരിക കെ.എസ്| Last Modified ശനി, 28 ഡിസം‌ബര്‍ 2024 (09:45 IST)
ഷൂട്ടിങ് സെറ്റുകളിൽ കാരവൻ സൗകര്യം ഇല്ലെന്ന് പല നടിമാരും പരാതി പറഞ്ഞിരുന്നു. വസ്ത്രം മാരനായുള്ള സൗകര്യമില്ലെന്നും, ബാത്റൂമിൽ പോകാനുള്ള സാഹചര്യം ഇല്ലെന്നുമൊക്കെയായിരുന്നു ഇവരുടെ പരാതി. ഇതോടെ ഇപ്പോൾ പല നടിമാർക്കും കാരവാനുണ്ട്. ഇതിൽ ചിലർ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി കാരവൻ വിട്ട് നൽകുകയും ചെയ്യാറുണ്ട്. കാരവൻ ഇല്ലെങ്കിൽ പിണങ്ങിപ്പോകുന്ന നടിമാരുള്ള കാലത്താണ് കാരവൻ സംസ്കാരം ശരിയല്ലെന്ന അഭിപ്രായവുമാണ് ശോഭന വരുന്നത്.

ബിഹൈൻഡ്‍വുഡ്സ് ടിവി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എനിക്ക് കാരവാൻ താൽപര്യമില്ല. ഞാൻ വേണ്ടെന്ന് പറഞ്ഞാലും എന്നോട് കാരവനിൽ കയറി ഇരിക്കാൻ പറയും. കാരവാൻ ഒരു ശല്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിൽ കയറി ഇറങ്ങി വരുമ്പോഴേക്കും എന്റെ മുട്ട് വേദനിക്കും. എന്നെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കളുമായുള്ള കണക്ട് കാരവൻ കളയുന്നു എന്നതല്ല. മൊത്തം സ്ക്രിപ്റ്റ് തന്നെ കയ്യിൽ നിന്ന് പോകുന്ന ഫീലാണ് എന്നാണ് ശോഭന പറയുന്നത്.

പണ്ട് കാരവൻ ഇല്ലാത്തതുകൊണ്ട് വളരെ വേഗത്തിൽ കോസ്റ്റ്യൂം മാറി വരും. സെറ്റിൽ ചെന്നാൽ ആദ്യം നോക്കുക കോസ്റ്റ്യൂം മാറാൻ വല്ല മരമോ മറയോ ഉണ്ടോ എന്നാണ്. കോസ്റ്റ്യൂം ചേഞ്ച് ഒരു വീട്ടിലാണെന്ന് പറഞ്ഞാൽ വണ്ടി കയറി അങ്ങോട്ടുപോയി തിരിച്ച് വരുന്ന സമയം ലാഭിക്കാൻ സെറ്റിൽ തന്നെ വസ്ത്രം മാറ്റി ബാക്കിയുള്ള സമയം ഇരുന്ന് ഉറങ്ങാൻ നോക്കും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റിലാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ മാത്രമല്ല എന്റെ തലമുറയിൽ പെട്ട ഖുശ്ബു, സുഹാസിനി, രാധിക അങ്ങനെ എല്ലാവരും സെറ്റിലെ പരിമിതികൾ അറിഞ്ഞ് പെരുമാറുന്നവരായിരുന്നു, ശോഭന പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :