മലൈക്കോട്ടൈ വാലിബനു ശേഷം മോഹന്‍ലാലും ഷിബു ബേബി ജോണും ഒന്നിക്കുന്നു

2025 പകുതിയോടെ ആയിരിക്കും വിപിന്‍ ദാസ് - മോഹന്‍ലാല്‍ പ്രൊജക്ട് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്

Mohanlal and Shibu Baby John
രേണുക വേണു| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (09:06 IST)
Mohanlal and Shibu Baby John

മലൈക്കോട്ടൈ വാലിബനു ശേഷം വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാന്‍ ഷിബു ബേബി ജോണ്‍. ജയ ജയ ജയ ജയ ഹേയ്, ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ജോണ്‍ മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുക.

2025 പകുതിയോടെ ആയിരിക്കും വിപിന്‍ ദാസ് - മോഹന്‍ലാല്‍ പ്രൊജക്ട് ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതൊരു കോമഡി ഴോണറിലുള്ള സിനിമയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പൂര്‍ത്തിയായ ശേഷമായിരിക്കും ലാല്‍ വിപിന്‍ ദാസ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മലൈക്കോട്ടൈ വാലിബനിലൂടെയാണ് ഷിബു ബേബി ജോണ്‍ നിര്‍മാണ രംഗത്തേക്കു എത്തുന്നത്. ആന്റണി വര്‍ഗീസ് നായകനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദ് ആണ് രണ്ടാമത്തെ നിര്‍മാണ സംരഭം. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ ചിത്രങ്ങളും വിപിന്‍ ദാസ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിനു ശേഷമായിരിക്കും ഈ രണ്ട് പ്രൊജക്ടുകളിലേക്കും വിപിന്‍ ദാസ് കടക്കുകയെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :