'എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രം': മനസ്സ് തുറന്ന് ഷംന

'എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രം': മനസ്സ് തുറന്ന് ഷംന

Rijisha M.| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (14:27 IST)
ഏറെ നാളുകൾക്ക് ശേഷം ഒരു നാട്ടിൻപുറത്തുകാരനായി മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമെന്ന പ്രത്യേകതകൂടി ഇതിനുണ്ട്. ഹരി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അനു സിത്താര, റായി ലക്ഷ്മി എന്നിവർക്കൊപ്പം ഷംന കാസിം നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തിലേക്ക് ഷംന കാസിമിന്റെ പേര് നിർദ്ദേശിച്ചത് മമ്മൂട്ടിയായിരുന്നു. നീനെയെന്ന് പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന ചിത്രത്തിലെത്തുന്നത്. വേഷം നിര്‍ദേശിച്ചത് മാത്രമല്ല നീനയെന്ന കഥാപാത്രത്തെ മനോഹരമാക്കുന്നതിനുള്ള സഹായവും മമ്മൂട്ടി ചെയ്തിരുന്നു എന്നും ഷംന പറയുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും മമ്മൂട്ടിക്ക് മാത്രമാണെന്നും താരം പറയുന്നു.

മമ്മൂട്ടിയോടൊപ്പം അടുത്ത ചിത്രമായ മധുരരാജയിലും അഭിനയിക്കാൻ അവസരം കിട്ടിയ ത്രില്ലിലാണ് താരം. കൂടെ അഭിനയിക്കുന്നവർക്ക് പൂർണ്ണാമായ സപ്പോർട്ട് നൽകുന്നയാളാണ് മമ്മൂട്ടിയെന്ന് ഇതിന് മുമ്പും പല നടീ നടന്മാരും പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :