Asif Ali: മികച്ച അഭിപ്രായം ലഭിച്ചിട്ടും ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ആസിഫ് അലി ചിത്രം

കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി മൂന്ന് ലക്ഷം മാത്രമാണ് ചിത്രത്തിന്റെ പ്രതിദിന ഇന്ത്യ നെറ്റ് കളക്ഷന്‍

Sarkeet, Asif Ali, Sarkeet Box Office disaster, Asif Ali Movie Sarkeet Box Office, Sarkeet Box Office Performance
രേണുക വേണു| Last Modified വെള്ളി, 23 മെയ് 2025 (08:52 IST)
Asif Ali

Asif Ali: തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞ് ആസിഫ് അലി ചിത്രം 'സര്‍ക്കീട്ട്'. മികച്ച നിരൂപക പ്രശംസ ലഭിച്ചിട്ടും ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്കു സാധിച്ചില്ല. റിലീസ് ചെയ്തു 15 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കോടിക്ക് അടുത്താണ് ചിത്രത്തിനു നേടാന്‍ സാധിച്ച ഇന്ത്യ നെറ്റ് കളക്ഷന്‍.

കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി മൂന്ന് ലക്ഷം മാത്രമാണ് ചിത്രത്തിന്റെ പ്രതിദിന ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസിനു ശേഷം ഒരു ദിവസം പോലും ഒരു കോടി ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് നേടാന്‍ സാധിച്ചിട്ടില്ല. പുതിയ സിനിമ റിലീസുകള്‍ ഉള്ളതിനാല്‍ 'സര്‍ക്കീട്ട്' തിയറ്ററുകളില്‍ നിന്ന് പൂര്‍ണമായി അപ്രത്യക്ഷമാകും.

താമര്‍ കെ.വി തിരക്കഥയെഴുതി സംവിധാനം ചെയ്ത 'സര്‍ക്കീട്ട്' ഒരു ഫീല്‍ഗുഡ് ചിത്രമാണ്. ആസിഫ് അലി, ദിവ്യപ്രഭ, മാസ്റ്റര്‍ ഒര്‍ഹാന്‍ ഹൈദര്‍, ദീപക് പറമ്പോല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയുടേതാണ് സംഗീതം. അയാസ് ഹസനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :