മരിച്ചു പണിയെടുത്ത് രജിഷയും പ്രിയങ്കയും!

അപർണ| Last Updated: വ്യാഴം, 23 ഓഗസ്റ്റ് 2018 (12:37 IST)
പ്രളയക്കെടുതിയില്‍ നിന്നും അതിജീവിക്കാനായി നിരവധി ആളുകളാണ് കൈ മെയ് മറന്ന് സഹായിക്കുന്നത്. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പ്രമുഖരടക്കം നിരവധി പേർ പങ്കാളികളായി.
ടൊവിനോയ്ക്കു പുറമെ മലയാളത്തിലെ നിരവധി നായികാ നടിമാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനായി സഹായിക്കുന്ന രജിഷയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. കലൂരിലുളള കളക്ഷന്‍ സെന്ററിലാണ് താനുളളതെന്ന് വീഡിയോയില്‍ രജിഷ പറഞ്ഞിരുന്നു. ഇനിയും ഒരുപാട് സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാനുണ്ടെന്നും ഒറ്റപ്പെട്ടു പോയ ഒരുപാട് പേരുണ്ടെന്നും രജിഷ പറയുന്നു.

രജീഷയെ പോലെ തന്നെ അയ്യപ്പനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു.
എറണാകുളത്തെ തമ്മനത്തുളള കളക്ഷന്‍ സെന്ററിലായിരുന്നു സാനിയ എത്തിയത്. കളക്ഷന്‍ സെന്ററില്‍ ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ് സാനിയയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

നടി പ്രിയങ്കാ നായരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. കളക്ഷന്‍ സെന്ററുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലായിരുന്നു സജീവമായിരുന്നത്. പ്രിയങ്കയുടെതായി പുറത്തിറങ്ങിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :