aparna shaji|
Last Updated:
ബുധന്‍, 4 ജനുവരി 2017 (12:32 IST)
സാന്ദ്ര തോമസിന്റേയും വിജയ് ബാബുവിന്റേയും വഴക്ക് സിനിമാപ്രേമികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്. ആട് ഒരു ഭീകര ജീവിയാണ്, അടി കര്യാരെ കൂട്ടുമണി എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗം ഉള്‍പ്പടെ ഒത്തിരി നല്ല ചിത്രങ്ങള്‍ നിര്‍മിയ്ക്കാനിരിക്കെ ഇരുവരും വേര്‍പിരിഞ്ഞത് ആരാധകരെ ശരിയ്ക്കും ഞെട്ടിച്ചു.
ഇരുവരുടെയും സൗഹൃദം വളരെ ആഴത്തിലുള്ളതായിരുന്നു. പെട്ടന്നൊരു ദിവസം ആ സൗഹൃദം ഉലഞ്ഞു എന്ന് കേട്ടപ്പോൾ അതിന്റെ കാരണമറിയാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് പാപ്പരാസികൾ. ഒടുവിൽ ഒരു കാരണം കണ്ടെത്തി. സാന്ദ്ര തോമസിന്റെ വിവാഹമാണോ ഈ വഴക്കിന് കാരണം എന്നാണ് പാപ്പരാസികളുടെ സംശയം. സാന്ദ്രയുടെ വിവാഹം വരെ വിജയ്‌യും സാന്ദ്രയും നല്ല സുഹൃത്തുക്കളായിരുന്നു. കല്യാണത്തിന് എല്ലാ കാര്യങ്ങളും മുന്നില്‍ നിന്ന് നടത്തിയതും വിജയ് ആണ്. സാന്ദ്രയുടെ വിവാഹ ശേഷമാണ് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായതെന്ന് പാപ്പരാസികൾ പറയുന്നു.
സാന്ദ്ര തോമസാണ് ഫ്രൈഡെ ഫിലിം ഹൗസിന് തുടക്കം കുറിച്ചത്. പിന്നീട് പരിചയപ്പെട്ട വിജയ് ബാബു ബിസിനസ് പങ്കാളിയാകുകയായിരുന്നു. ഇരുവരുടെയും പ്രണയ വാര്‍ത്തകള്‍ ഗോസിപ്പു കോളങ്ങള്‍ ആഘോഷിച്ചതുമാണ്. എന്നാല്‍ വാര്‍ത്ത ഇരുവരും നിഷേധിച്ചു. വിജയ് ബാബു വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഫ്രൈഡെ ഫിലിം ഹൗസ് വളരുന്നതിനൊപ്പം വിജയ് ബാബുവും സാന്ദ്ര തോമസും വളര്‍ന്നു.