Last Modified ഞായര്‍, 2 ജൂണ്‍ 2019 (11:24 IST)
തെലുങ്ക് നടൻ നാഗാര്‍ജുന കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മന്‍മഥുഡു 2’വില്‍ അഥിതി കഥാപാത്രമായി സമാന്ത. ചിത്രത്തിൽ വെറും 5 മിനിറ്റ് മാത്രമാണ് സമാന്തയുടെ കഥാപാത്രമുള്ളത്. ഇതിനായി സാമന്തയുടെ പ്രതിഫലം 35 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. സമാന്തയുടെ ഭര്‍ത്തൃപിതാവുകൂടിയാണ്
നാഗാർജുന എന്നതും ശ്രദ്ധേയമാണ്.
രാകുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായാണ് സാമന്ത എത്തുന്നത്. എന്നാലിതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. സാമന്ത ഉള്‍പ്പെടുന്ന രംഗങ്ങള്‍ പോര്‍ച്ചുഗലില്‍ ചിത്രീകരിച്ചകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്‌സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.