നാഗ ചൈതന്യ - സമാന്ത വിവാഹം; താരം വാക്കു മാറ്റുന്നു!

അച്ഛനെ വിഷമിപ്പിക്കാന്‍ വയ്യ? നാഗ ചൈതന്യ വാക്ക് മാറ്റി!

aparna| Last Modified വെള്ളി, 14 ജൂലൈ 2017 (10:06 IST)
നാഗ ചൈതന്യയുടെയും സമാന്തയുടെയും വിവാഹം ഒക്ടോബര്‍ ആറിനാണ്. തെന്നിന്ത്യന്‍ സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ആ നിമിഷത്തിനായുള്ള ഒരുക്കങ്ങള്‍ ഇരുവീട്ടുകാരും ആരംഭിച്ചു കഴിഞ്ഞു. ഗോവയില്‍ രണ്ട് ദിവസങ്ങളിലായി ആര്‍ഭാടപൂര്‍വ്വമാണ്മ വിവാഹം നടക്കുന്നത്. വിവാഹത്തിന്റെ ചെലവുകളെ സംബന്ധിച്ച് താന്‍ ആദ്യ പറഞ്ഞ വാക്കില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ് നാഗ ചൈതന്യ.

വിവാഹത്തിന്റെ ചിലവുകള്‍ തങ്ങള്‍ തന്നെ വഹിക്കുമെന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ചിലവുകള്‍ മാതാപിതാക്കള്‍ വഹിക്കുമെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് അത് വിഷമമാകുമെന്നാണ് താരം പറയുന്നത്. ബിഗ് ഡേക്കായുള്ള ഒരുക്കങ്ങളെല്ലാം ഇരുതാരങ്ങളുടേയും കുടുംബങ്ങള്‍ തകൃതിയായി നടത്തികൊണ്ടിരിക്കുകയാണ്.

തന്നെ സംബന്ധിച്ച് വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ഇരുവരും നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ ആറിന് പരമ്പരാഗത തെലുങ്ക് ഹിന്ദു ആചാര പ്രകാരവും ഒക്ടോബര്‍ എട്ടിന് ക്രിസ്ത്യന്‍ ആചാര പ്രകാരവുമാണ് വിവാഹം നടത്തുന്നത്. ഇതിന് മുമ്പ് കരാറായിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇരുവരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :