നിരന്തരം ശല്യപ്പെടുത്തുന്നു, ശാരീരികമായി മര്‍ദ്ദിച്ചു; സല്‍മാന്‍ ടോക്‌സിക് പങ്കാളി, അന്ന് ഐശ്വര്യ പറഞ്ഞു

1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു

രേണുക വേണു| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2024 (16:10 IST)

ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബ്രേക്കപ്പ് കഥയാണ് സല്‍മാന്‍ ഖാന്റേയും ഐശ്വര്യ റായിയുടേയും. ഒരു സമയത്ത് ഇരുവരും കടുത്ത പ്രണയത്തില്‍ ആയിരുന്നു. സല്‍മാന്‍ ഐശ്വര്യയെ വിവാഹം കഴിക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ആ ബന്ധം പിരിഞ്ഞു. അതിനു പിന്നാലെ ഏറെ വിവാദങ്ങളും ഉണ്ടായി. സല്‍മാന്‍ ഖാനെതിരെ ഐശ്വര്യ പരസ്യമായി രംഗത്തെത്തിയിരുന്നു.

1999 മുതല്‍ 2001 വരെ സല്‍മാനും ഐശ്വര്യയും ഡേറ്റിങ്ങില്‍ ആയിരുന്നു. സല്‍മാന്റെ കുടുംബവുമായും ഐശ്വര്യക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരുടെയും വിവാഹത്തെ കുറിച്ച് പോലും അക്കാലത്ത് വീട്ടുകാര്‍ ആലോചിച്ചു. എന്നാല്‍ സല്‍മാന്റെ ടോക്സിക്ക് സ്വഭാവമാണ് ഐശ്വര്യയെ താരത്തില്‍ നിന്ന് അകറ്റിയത്. ബ്രേക്കപ്പിനു ശേഷവും സല്‍മാനെതിരെ ഐശ്വര്യ രംഗത്തെത്തിയിരുന്നു.

ബ്രേക്കപ്പിനു ശേഷം ഒരു ദിവസം രാത്രി സല്‍മാന്‍ ഐശ്വര്യയുടെ വീട്ടിലെത്തിയ സംഭവം അന്ന് വാര്‍ത്തയായിരുന്നു. അര്‍ധരാത്രി ഐശ്വര്യയുടെ വീട്ടിലെത്തിയ സല്‍മാന്‍ പുറത്തുനിന്ന് ബഹളം വെയ്ക്കുകയായിരുന്നു. സഹികെട്ട് ഐശ്വര്യ അന്ന് പൊലീസില്‍ പരാതി നല്‍കി. 2002 ലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇതേ കുറിച്ച് ഐശ്വര്യ വെളിപ്പെടുത്തിയിട്ടുണ്ട്.

തന്നെ സല്‍മാന്‍ ശാരീരികമായി ഉപദ്രവിച്ചെന്നും ഇനിയൊരിക്കലും സല്‍മാനൊപ്പം സിനിമ ചെയ്യില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ആ വാക്ക് താരം പാലിച്ചു. പിന്നീട് ഇതുവരെ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടില്ല.

' ഞങ്ങള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പിരിഞ്ഞതാണ്. പക്ഷേ അവന്‍ അത് അംഗീകരിക്കുന്നില്ല. നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എനിക്ക് ഒപ്പം അഭിനയിക്കുന്ന മറ്റ് നടന്‍മാരുമായി അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി. അഭിഷേക് ബച്ചന്‍ മുതല്‍ ഷാരൂഖ് ഖാന്‍ വരെയുള്ളവരുമായി എന്നെ ബന്ധപ്പെടുത്തി. സല്‍മാന്‍ എന്നെ ശാരീരികമായി മര്‍ദിച്ചു.' അന്ന് ഐശ്വര്യ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :