ചെങ്കടൽ കണ്ടിട്ടുണ്ടോ? തലശ്ശേരിയിലേക്ക് വന്നാൽ മതി! സഖാവ് നിവിനുണ്ട്!

സഖാവായി നിവിൻ തലശ്ശേരിയിൽ; ചെങ്കടൽ പോലെ ആർത്തിരമ്പി ആരാധകർ

aparna shaji| Last Modified തിങ്കള്‍, 3 ഏപ്രില്‍ 2017 (14:28 IST)
നായകന്‍ ചെങ്കൊടിയേന്തി ഇടതു യുവപ്രസ്ഥാനങ്ങളെ പശ്ചാത്തലമാക്കിയ സിനിമകള്‍ തുടര്‍ച്ചയായി എത്തുകയാണ്. ഇടതുരാഷ്ട്രീയത്തിലെ ആദര്‍ശവ്യക്തിത്വത്തെ മാതൃകയാക്കി നിവിന്‍ പോളി നായകനാകുന്ന സഖാവ് എത്തുകയാണ്. പതിവ് സിനിമാ പ്രമോഷണല്‍ രീതികളില്‍ നിന്ന് വ്യത്യസ്ഥമായി തലശേരി മുതല്‍ വടകര വരെ റോഡ് ഷോ നടത്തുകയാണ് നിവിന്‍.

സിദ്ധാര്‍ത്ഥ് ശിവ രചനയും സംവിധാനവും നിര്‍വഹിച്ച സഖാവിന്റെ പ്രചരണം കണ്ണൂരിലെ തലശേരിയില്‍ നടത്തുകയാണ് നിവിന്‍ പോളി. രാവിലെ പത്ത് മണിക്ക് തലശേരിയില്‍ വച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ നിവിന്‍ പോളിയുടെ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. നിവിനൊപ്പം ചുവന്ന മുണ്ടുടുത്ത് കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു.

ആരാധകരുടെ സ്‌നേഹവായ്പ്പ് ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരത്തിന് പിന്നീടുള്ള സ്വീകരണം ബ്രണ്ണന്‍ കോളേജിലും കണ്ണൂര്‍ സര്‍വ്വകലാശാല ക്യാംപസിലുമാണ്. ഇന്ന് വൈകുന്നേരത്തോടെ വടകരയിലാണ് റോഡ് ഷോ സമാപിക്കുന്നത്. ഒരു വര്‍ഷത്തിലേറെയുള്ള ഇടവേള അവസാനിപ്പിച്ച് തിയറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രവുമാണ് സഖാവ്.

(ചിത്രത്തിന് കടപ്പാട്: സോഷ്യൽ മീഡിയ)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :