കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 11 മാര്‍ച്ച് 2024 (15:22 IST)
2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നസ്ലിന്‍ കെ.ഗഫൂര്‍ എന്ന നടനെ മലയാളികള്‍ തിരിച്ചറിയുന്നത്. അതിന് കാരണമായതും സംവിധായകന്‍ ഗിരീഷ് എ.ഡിയാണ്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പത്മനാഭന്‍ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് സൈജു കുറുപ്പിനെയായിരുന്നു. സൈജുവിന്റെ അടുത്ത് ഗിരീഷ് വന്ന് കഥ പറയുകയും ചെയ്തു. എന്നാല്‍ അത് വേണ്ടെന്നു വയ്ക്കാനുള്ള കാരണമായി സൈജു കുറിപ്പ് പറഞ്ഞത് ഇതായിരുന്നു.
'ഒരു പുതുമുഖമായ പയ്യനെയും സൈജു കുറുപ്പിനെയും പോസ്റ്ററില്‍ കണ്ടാല്‍ ആളുകള്‍ കേറുമോ എന്ന് ചിന്തിക്ക്. വേറെ ആരും കഥ കേട്ട് ഓക്കെ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചെയ്യാം.എനിക്ക് ഡേറ്റ് ഉണ്ടായിരുന്നിട്ടും ആ സിനിമ ചെയ്യാത്തത് നന്നായെന്ന് പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് മനസിലായി. ആ സിനിമയുടെ സംവിധായകനാണ് ഗിരീഷ് എ.ഡി.
എന്നോട് കഥ പറഞ്ഞത് ആ സിനിമയുടെ തിരക്കഥാകൃത്ത് ഡിനോയ് പൗലോസ്. വിനീത് ശ്രീനിവാസന്‍ ഗംഭീരമായാണ് രവി മാഷ് എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചത്',-ഫെഫ്കയുടെ ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ സൈജു കുറുപ്പ് പറഞ്ഞു.
എന്നെ പോസ്റ്ററില്‍ കണ്ടാല്‍ ആളുകള്‍ കേറുമോ? 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'
കൈയ്യില്‍ നിന്ന് പോയത്, മനസ്സ് തുറന്ന് സൈജു കുറുപ്പ്