1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. roshni dinakars FB Post

പാർവതിക്കെതിരെ മോശം പരാമർശം നടത്തിയതിന് മറുപടിയുമായി റോഷ്‌നി ദിനകർ

പാർവതിക്കെതിരെ മോശം പരാമർശം നടത്തിയതിന് മറുപടിയുമായി റോഷ്‌നി ദിനകർ

റോഷ്‌നി ദിനകർ
പാർവതിയുടെ വസ്‌ത്രധാരണത്തെക്കുറിച്ചുള്ള പരാമർശത്തിന് മറുപടിയുമായി റോഷ്‌നി ദിനകർ. 'മൈ സ്‌റ്റോറി'യെക്കുറിച്ച് ഒരാൾ എഴുതിയതിൽ പാർവതിയുടെ വസ്‌ത്രധാരണത്തെക്കുറിച്ച് മോശമായി പരാമർശിച്ചിരുന്നു. അതിനെതിരെയാണ് ചിത്രത്തിന്റെ സംവിധായക ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
 
'വളരെയധികം നന്ദി, പക്ഷേ പാര്‍വതിയെക്കുറിച്ചും പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും ഒരു മോശം പരാമര്‍ശം ഉണ്ടായിരുന്നു, അതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം നിലവാരമില്ലാത്തതാണെന്ന് ഇതില്‍ നിന്ന് ദൃശ്യമാകുന്നുണ്ട്'- റോഷ്‌നി കുറിച്ചു.
 
തുടക്കം മുതലേ വളരെയധികം വ്യാജപ്രചാരണങ്ങൾ നേരിട്ട ചിത്രമായിരുന്നു 'മൈ സ്‌റ്റോറി'. ചിത്രത്തിന്റെ റിലീസിനെ പ്രതികൂലമായി ബാധിച്ചതിനെത്തുടർന്ന് ചിത്രം വീണ്ടും തിയറ്റരുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായക.
അടുത്ത ലേഖനം
കൊല്ലാന്‍ രണ്ടുതവണ അവര്‍ വന്നു, തടസം നിന്നത് മമ്മൂട്ടി!