ആദ്യം കാണുന്നത് ഓര്‍ത്തുവെക്കൂ... നിങ്ങള്‍ എത്രത്തോളം റൊമാന്റിക് ആണെന്ന് അറിയാം !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഓഗസ്റ്റ് 2024 (08:21 IST)
സ്വന്തം സ്വഭാവത്തെക്കുറിച്ച് അറിയുവാന്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍ ? എന്നാല്‍ ഒരു വഴിയുണ്ട്. നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം കാണിക്കാം. ചിത്രം കാണുമ്പോള്‍ ആദ്യം ഒറ്റനോട്ടത്തില്‍ നിങ്ങളുടെ ഉള്ളില്‍ എന്താണ് തോന്നുന്നത് എന്ന് മാത്രം ഓര്‍ത്തുവെക്കുക. ചുവടെ ചിത്രം നല്‍കുന്നുണ്ട്. തുടര്‍ന്ന് വായിക്കൂ.


ചിത്രത്തില്‍ തലയോട്ടി, പെണ്‍കുട്ടി, ആണ്‍കുട്ടി എന്നിങ്ങനെ കാണാനാകും. ആദ്യം തന്നെ നോക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് കാണുന്നത് എന്നതനുസരിച്ച് ആണ് നിങ്ങളുടെ ചിന്തകള്‍.

ആദ്യം കാണുന്നത് ആണ്‍കുട്ടിയാണെങ്കില്‍
നിങ്ങള്‍ക്ക് സ്‌നേഹത്തേക്കാള്‍ കൂടുതല്‍ പ്രണയത്തിലായിരിക്കും പ്രാധാന്യം. നിങ്ങള്‍ ആളുകളെ സ്‌നേഹിക്കാനും സംരക്ഷിക്കാനും കൂടുതല്‍ താല്പര്യം കാണിക്കും. പക്ഷേ ഒട്ടും റൊമാന്റിക് ആയിരിക്കില്ല. പങ്കാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും ഇത്തരക്കാര്‍ക്ക് സാധിച്ചെന്ന് വരില്ല. എന്നാല്‍ സ്വയം വിചാരിച്ചാല്‍ ഇത് മാറ്റാവുന്നതേയുള്ളൂ.

ചിത്രത്തില്‍ പെണ്‍കുട്ടിയുടെ രൂപമാണ് കാണുന്നതെങ്കില്‍ നിങ്ങള്‍ വളരെ റൊമാന്റിക് ആണ്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ വൈകാരികമായി ബന്ധപ്പെട്ടിരിക്കും. പങ്കാളിയുടെ ഹൃദയം കീഴടക്കാനായി എന്തുവേണമെങ്കിലും ചെയ്യാന്‍ നിങ്ങള്‍ തയ്യാറായിരിക്കും.

ഇനി തലയോട്ടിയാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ വളരെ പ്രാക്ടിക്കല്‍ ആയി ചിന്തിക്കുന്നവരാണ് നിങ്ങള്‍. വികാരങ്ങള്‍ പൊതുവേ പുറത്തു കാണിക്കാന്‍ താല്പര്യമില്ലാത്തവര്‍. അത്ര റൊമാന്റിക് ആയിരിക്കണമെന്നില്ല ഇവര്‍. മനസ്സിന് ഇണങ്ങുന്ന പങ്കാളിയെ ലഭിച്ചാല്‍ ഇവര്‍ റൊമാന്റിക് ആയി മാറുകയും ചെയ്യും.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :